Monday, December 20, 2010

ദൂരം

രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു
ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
 
സ്വപ്നങ്ങളില്‍  നിന്നു ജീവിതത്തിലേക്കുള്ള ദൂരം.. 

ഞാന്‍ അറിയാതെ പോയി !!!

7 comments:

SUJITH KAYYUR said...

ജീവിതത്തില്‍ നിന്നു സ്വപ്നങ്ങളിലേക്കുള്ള ദൂരം
നല്ല വാക്കുകള്‍...വരികള്‍....

ജയിംസ് സണ്ണി പാറ്റൂർ said...

ഈ ദൂരമളന്നു തിട്ടപ്പെടുത്തലല്ലേ
നമ്മുടെ ജീവിതചര്യ മാഷേ.

ഒഴാക്കന്‍. said...

മനസ്സില്‍ തട്ടുന്ന വരികള്‍

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

ramanika said...

ദൂരം അരികെ ആവട്ടെ ....................

Unknown said...

thanks all

ഐക്കരപ്പടിയന്‍ said...

ഈ പറഞ്ഞ എല്ലാ ദൂരങ്ങളും ഇമ്മിണി ബല്യ ദൂരം തന്നെ..
സ്വപ്നത്തില്‍ നിന്നും ജീവിതത്തിലേക്കാണ് ഏറെ ദൂരം തോന്നണത്..
അത് കൊണ്ടല്ലേ ഇന്നും സ്വപ്‌നങ്ങള്‍ ജീവിക്കുന്നത്.. ?