Sunday, April 4, 2010

ഇവനെ ഒക്കെ എന്തു ചെയ്യണം?

NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ 10, 12 ക്ലാസുകളിലെ ഏറ്റവും അധികം മാർക്കുവാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു പാരിതോഷികം - കുറച്ചു രൂപ സമുന്നതി എന്ന NGO വഴി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യുന്നു ആണ്ടിൽ ഒരിക്കൽ.

പക്ഷെ ഈ നല്ല കാര്യം പല സ്വകാര്യസ്കൂളുകളിലും ലഭിക്കുമ്പോൾ പല സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കു ലഭിക്കുന്നില്ല എന്നതും ശ്രദ്ധയിൽ പെട്ടു.

കാര്യം അന്വേഷിച്ചപ്പോൾ ലഭിക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് അവസാന ദിവസം കഴിഞ്ഞാണത്രെ എത്തേണ്ടിടത്തിയത്. എന്തൊരു ശുഷ്കാന്തി.

അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?

ബ്ലോഗിലൊന്നും ഇതൊന്നും എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും മനസ്സിന്റെ വിഷമം അല്പം ഒന്നു കുറഞ്ഞു കിട്ടുമല്ലൊ എന്നു കരുതി അത്ര മാത്രം

അല്ല ആരെങ്കിലും ഇത് അന്വേഷിച്ചാൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും സ്കൂൾ തലവൻ ചെയ്തതാണു ശരി എന്നു വരുത്താനും അന്വേഷിക്കുന്നവനെ കുറ്റക്കാരനാക്കനും ഒക്കെ നാം മിടുക്കന്മാരും ആണല്ലൊ അല്ലേ.

ഇക്കാര്യത്തിൽ കൃസ്തീയ മാനേജുമെന്റുകൾ കാണീച്ച ശുഷ്കാന്തിയും പ്രശംസനീയം ആണ്. ബെധനിമഠം പോലെയുള്ള സ്കൂളൂകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ആ ആനുകൂല്യം ഉടനടി നേടിക്കൊടൂത്തപ്പോൾ, മറ്റു പല മാനേജുമെന്റ്കളൂം അവയുടെ ഒന്നും പേർ എഴുതുന്നില്ല - എനിക്കുമില്ലെ നാണം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പു ഹൈ സ്കൂൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ പ്രൈമറി വിദ്യാഭ്യാസം നടത്തി തന്ന സ്കൂളായതു കൊണ്ട് അവിടത്തെ കുട്ടികൾക്കും ലഭിച്ചില്ല എന്നറിഞതുകൊണ്ടൂള്ള വിഷമം ഇതെന്നെ കൊണ്ട് എഴുതിച്ചു

27 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ വാര്‍ത്തയുടെ മുഴുവന്‍ വിവരങ്ങളും അറിയാതെ ഒരു അഭിപ്രായം പറയുന്നതില്‍ കാര്യമില്ല.

ആശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആരെങ്കിലും അന്വേഷിച്ച് ഉചിതമായ നടപടികൾ കൈക്കൊണ്ടാൽ നന്നായിരിക്കും. ഞങ്ങളോക്കെ വയറ്റുപാടിനു വേണ്ടി ദൂരങ്ങളിൽ താമസിക്കുന്നവരല്ലെ. ഈ ‘സമുന്നതി‘ യിൽ പെട്ട ഒരാൾ അതു കൊടൂപ്പിക്കാൻ കുറച്ചു നാൾ പിന്നാലെ നടന്നുകഴിഞ്ഞു കിട്ടിയ വിവരമാണ്.

പക്ഷെ ഇതു സ്കൂൾ തലവന്മാർ സ്വന്തം ഉത്തരവാദിത്വത്തിൽ എന്നു ചെയ്യുന്നോ അന്നല്ലെ നേരെ ആകൂ

മാണിക്യം said...

അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ അധികാരപ്പെട്ടവരുടെ അനാസ്ഥകൊണ്ട് ലഭ്യമല്ലാതെ പോകുന്നത് വളരെ വേദനാ ജനകം ആണു ഇതിനു വേണ്ടുന്ന രേഖകള്‍ വളരെ ലളിതമായി സംവിധാനം ചെയ്യാം. അതാതു ക്ലാസിലെ ക്ലാസ്സ് റ്റീച്ചര്‍ വിവരം സൂപ്പര്‍വൈസര്‍ക്കും അവിടെ നിന്ന് ഹെഡ്മാസ്റ്റര്‍ക്കും കൊടുത്താല്‍ മതി ഇതിനു ഒരു റ്റീചിങ്ങ് സ്റ്റാഫിനെ ചുമതലയും ഏല്‍പ്പിക്കുക. ..ഈ വക കാര്യങ്ങള്‍ PTA കൂടി ഉള്‍പ്പെട്ട ഒരു കമ്മിറ്റി എല്ലാ സ്കൂളിലും രൂപികരിക്കണം, PTAയുടെ കൂടി പങ്കാളിത്ത്വമുണ്ടെങ്കില്‍ ഒരു പരിധി വരെ ഇത്തരം അനാസ്ഥ ഇല്ലാതാക്കാം നിശ്ചിത ദിവസം രേഖകള്‍ സമര്‍പ്പിച്ചൊ എന്നു
ഹെഡ്മാസ്റ്റര്‍ തിരക്കുകയും വേണം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതെങ്ങനാ ഇപ്പോൾ അവകാശബോധമല്ലെ കൂടൂതൽ. കടമയെന്താണെന്നറിയില്ലല്ലൊ. ഇക്കൊല്ലത്തെ കാര്യം ഏതായാലും നടന്നില്ല ഇനി അടൂത്ത കൊല്ലമെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ എന്താണു വഴി എന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല

മാണിക്യം said...

Late President John F. Kennedy's Inaugural Address, he provided one of his most famous quotes:

"Ask not what your country can do for you -- ask what can you do for your country." ഇത് എല്ലാവരും ഓര്‍ത്തിരുന്നെങ്കില്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

correct
Let us hope and wait for that day

mini//മിനി said...

ഇതിന്റെ ശരിയായ കാര്യം അന്വേഷിക്കാതെ പറയാൻ വയ്യ. ഞാൻ അറിയുന്നത് സർക്കാർ സ്ക്കൂളുകളിലെ അദ്ധ്യാപകരാണ് കൂടുതൽ ശ്രദ്ധിക്കുന്നത് എന്നാണ്. പിന്നെ അദ്ധ്യാപകരുടെ കാര്യങ്ങൾ കൂടുതൽ ഇവിടെ പോയാൽ അറിയാം.

http://www.mathsblog.in/

Anonymous said...

NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ...
ജനവാസകേന്ദ്രങ്ങളിൽ ഇത്തരം കമ്പനികൾ സ്ഥാപിതമാകുന്നതിൽ യാതൊരപാകതയും ഇല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതെ മിനിറ്റീച്ചർ ആരെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ എന്നാണ് ഞാനും പറയുന്നത്‌.

പ്രിയ അനോണീ, കമ്പനികൾ ജനവാസകേന്ദ്രങളിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിയമവ്യവസ്ഥകൾ ഉണ്ട് അതൊക്കെ പാലിച്ചാണെങ്കിൽ കുഴപ്പമൊന്നും ഉണ്ടാകില്ല. മറിച്ചാണെങ്കിൽ കുഴപ്പം ഉണ്ടു താനും

കേട്ടിട്ടില്ലെ “Father of Occupational Health“ പറഞിരിക്കുന്നത്‌
“There is no occupation without a hazard"

കൃഷിസ്ഥലത്തു പോയാൽ കാലം മോശമാണെങ്കിൽ പാമ്പു കടിക്കുന്നതുപോലെ. അതുകൊണ്ട് കൃഷി അപകടകരമാണെന്നു പറഞു നിർത്തുമോ അതിനുവേണ്ട തയ്യാറെടുപ്പുകൾ വേണം അത്ര തന്നെ

Anonymous said...

ഭോപ്പാലിന്റെ കാര്യം മറക്കരുത്.അവർക്കും പല വികടൻ ന്യായീകരണങ്ങൾ അന്നും ഇന്നുമുണ്ട്.
“There is no occupation without a hazard"
അപകട സാദ്ധ്യതയില്ലാത്ത തൊഴിൽമേഖലയില്ല.പക്ഷെ ജോലിക്കാർക്കുള്ള ഇത്തരം ആഹ്വാനവുംകൊണ്ട് ജനവാസ കേങ്രങ്ങളിൽ NGO വഴിയുള്ളഓരോരോ ചെപ്പടി വിദ്യകൾ.
ഇത്തരം സ്ഥാപനങ്ങൾ എന്തുകൊണ്ട് ജനവസമില്ലാത്ത ക്ര് ഷി യൊഗ്യമല്ലാത്ത ദൂരസ്ഥലങ്ങളിൽ സ്ഥാപിച്ചുകൂടാ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതെന്തിനാ മിനിറ്റീച്ചറെ അദ്ധ്യാപകരുടെ കാര്യം അറിയാൻ അവിടെ പോകുന്നത്‌?

എല്ലാവരും ഒരുപോലെ അല്ലല്ലൊ. പലതരം അല്ലേ?

ഈയുള്ളവനും ഒരു അദ്ധ്യാപകനായി 6മാസം ജോലി ചെയ്തിട്ടുണ്ട് - എമ്പ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് വഴി. അന്നവിടെ പുതിയതായി സ്ഥലം മാറിവന്ന പ്രിൻസിപലിനെ കാണുവാനും അഭിനന്ദിക്കുവാനും ആദ്യദിവസം എല്ലാവരുടെയും കൂടെ ഞാനും പോയി.

പക്ഷെ ഇടയ്ക്കിടയ്ക്ക് അവരെ മുഖം കാണീച്ചു താണുവണങ്ങണം എന്നറിയില്ലായിരുന്നു, അതുകൊണ്ട് എനിക്കു 8-11 ഉണ്ടായിരുന്ന ഡ്യൂട്ടി ചെയ്തതേ ഉള്ളു.

6 മാസക്കാലാവധി തീർന്നപ്പോൾ എക്സ്റ്റ്ൻഷൻ എന്തായി എന്നറിയാൻ എന്നെ അവിടെയ്ക്കു ക്ഷണീച്ച കൂട്ടുകാരോടു തിരക്കി. “ അങ്ങേർ വേണമെങ്കിൽ ഇനി തിരുവനന്തപുരത്തു പോയി ഉണ്ടാക്കി കൊണ്ടു വരട്ടെ” എന്നായിരുന്നു അത്രെ അതിനുള്ള മീറ്റിങിൽ പ്രിൻസിപൽ പറഞത്.

ത്രിപ്പൂണിത്തുറ ആയുർവേദ കോളേജിലെ കാര്യമാണ് ഇത്.

1600 രൂപയ്ക്കു കഞ്ഞി കുടിയ്ക്കാൻ ബുദ്ധിമുട്ടിയിരുന്ന ഞാൻ അതുകൊണ്ട് ഇന്നു ദാ ഇവിടെ സുഖമായി കഴിയുന്നു.

അപ്പോൾ അങനെ ഉള്ള റ്റീച്ചർമാരും വേണം അവർ സിന്ദാബാദ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജനവാസമില്ലാത്ത കൃഷിയോഗ്യമല്ലാത്ത എന്ന വിശേഷണങൾ നല്ലതു തന്നെ അങനെ ഉള്ള സ്ഥലം ഉണ്ടെങ്കിൽ തീർച്ചയായും അതു തന്നെ ആണ് തെരഞ്ഞെടൂക്കേണ്ടത്.

ഭോപ്പാലിലെ കാര്യം ഞാൻ ദാ http://indiaheritage1.blogspot.com/2009/12/blog-post_01.html

ഇവിടെ പറഞ്ഞിരുന്നു.

വേണ്ട നിബന്ധനകൾ നടത്താത്തത്‌

കാശുവാങ്ങി അതിനുള്ള ഒത്താശ ചെയ്തു കൊടൂക്കുന്ന $#%$@@ ഉദ്യോഗസ്ഥന്മാരാണ്.

കൂടൂതൽ വിശദീകരിക്കണോ ആരാണ് നന്നാകേണ്ടത്? അതു കൂടി പറയൂ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനോണീ തലയിൽ ഹെൽമെറ്റ് വയ്ക്കാൻ പറയുമ്പോൾ കാണുന്ന പൂരവും നാം കാണുന്നതണല്ലൊ അല്ലെ.

Sabu Kottotty said...

കമ്പനിയുടെ സമ്മാന ദാനത്തെക്കുറിച്ച് എനിയ്ക്കു സംശയമുണ്ട്. എന്താണതുകൊണ്ടുള്ള യഥാര്‍ത്ഥ ഉദ്ദേശമെന്ന് അറിയില്ല.

സര്‍ക്കാര്‍ കാര്യം മുറപോലെയെന്നല്ലേ.. അപ്പൊ സര്‍ക്കാര്‍ സ്കൂളും അതു പാലിയ്ക്കണമെന്നായിരിയ്ക്കും....!!!

Sabu Kottotty said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കൊട്ടോട്ടിക്കാരാ കമ്പനിയെന്യായീകരിക്കാനുള്ള പോസ്റ്റല്ലല്ലൊ ഇത്. മിടൂക്കരായ നാലു കുട്ടികൾക്ക് ‘എവിടെ നിന്നായാലും’ കിട്ടുമായിരുന്ന ഒരു പ്രോത്സാഹനസമ്മാനം ആ സ്ഥാ പനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ശ്രദ്ധയില്ലായ്മ (?) കൊണ്ട് നഷ്ടപ്പെട്ട വിഷമം മാത്രം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അനോണീ തലയിൽ ഹെൽമെറ്റ് വയ്ക്കാൻ പറയുമ്പോൾ കാണുന്ന പൂരവും നാം കാണുന്നതണല്ലൊ അല്ലെ.

April 4, 2010 7:07 PM
Delete
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കൊട്ടോട്ടിക്കാരാ കമ്പനിയെന്യായീകരിക്കാനുള്ള പോസ്റ്റല്ലല്ലൊ ഇത്. മിടൂക്കരായ നാലു കുട്ടികൾക്ക് ‘എവിടെ നിന്നായാലും’ കിട്ടുമായിരുന്ന ഒരു പ്രോത്സാഹനസമ്മാനം ആ സ്ഥാ പനത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ ശ്രദ്ധയില്ലായ്മ (?) കൊണ്ട് നഷ്ടപ്പെട്ട വിഷമം മാത്രം

April 5, 2010 8:16 PM
Delete

"

പ്രിയ കൊട്ടോട്ടിക്കാരാ മുകളിൽ കൊടുത്ത രണ്ടു കമന്റുകൾക്കിടയിൽ ഉണ്ടായിരുന്ന താങ്കളുടെ ആ കമന്റ് എവിടെപോയി?

മറുപടി ഇട്ടു കഴിഞ്ഞ് ഇതുപോലെ ചെയ്യുന്നത്‌ മര്യാദയാണോ?

വെറുതെ ചോദിച്ചെന്നെഉള്ളു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ മാണീക്യം ,

മുകളിൽ പറഞ്ഞ, ഇതിൽ പരസ്യമാക്കിയ കമന്റ് എന്തുകൊണ്ടാണു നീക്കിക്കളഞ്ഞത്‌ എന്ന് ഒന്നറിഞ്ഞാൽ നന്നായിരുന്നു.

എന്റ്റെ മക്കൾക്കൊ കുടുംബക്കാർക്കോ ഒന്നും, ധനസഹായം കിട്ടുന്ന കാര്യം ഒന്നുമല്ലായിരുന്നു.

Sabu Kottotty said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കൊട്ടോട്ടിക്കാരാ, ഞാൻ താങ്കളുടെകമന്റിനു മറുപടി എഴുതി ക്കഴിഞപ്പോൾ താങ്കളുടെ കമന്റ് അവിടെ കാണാനില്ല അതെവിടെ പോയി എന്നു ചോദിച്ചല്ലേ ഉള്ളു. ബ്ലോഗിന്റെ ഉടമയോടും ചോദിച്ചു. അതിൽ എവിടെ യാണ് കള്ളനാക്കുന്ന പ്രശ്നം?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

“പ്രിയ മാണീക്യം , മുകളിൽ പറഞ്ഞ, ഇതിൽ പരസ്യമാക്കിയ കമന്റ് എന്തുകൊണ്ടാണു നീക്കിക്കളഞ്ഞത്‌ എന്ന് ഒന്നറിഞ്ഞാൽ നന്നായിരുന്നു."

പ്രിയ കൊട്ടോട്ടിക്കാരൻ ഈ കമന്റും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കൊട്ടോട്ടികാരാ താങ്കളുടെ ആകമന്റ് മറുമൊഴിയിൽ എവിടെ എങ്കിലും കാണാനുണ്ടോ? ഞാൻ നോക്കിയിട്ട് അവിടെയും കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാ

Sabu Kottotty said...
This comment has been removed by the author.
Sabu Kottotty said...
This comment has been removed by the author.
മാണിക്യം said...

ആല്‍ത്തറയില്‍ വരുന്ന കമന്റുകള്‍ എല്ലാം എനിക്ക് മെയില്‍ ബോക്സില്‍ ഉണ്ട് കൊട്ടോട്ടിക്കാരന്‍... said...
കമ്പനിയുടെ സമ്മാന ദാനത്തെക്കുറിച്ച് എനിയ്ക്കു സംശയമുണ്ട്. എന്താണതുകൊണ്ടുള്ള യഥാര്‍ത്ഥ ഉദ്ദേശമെന്ന് അറിയില്ല.

സര്‍ക്കാര്‍ കാര്യം മുറപോലെയെന്നല്ലേ.. അപ്പൊ സര്‍ക്കാര്‍ സ്കൂളും അതു പാലിയ്ക്കണമെന്നായിരിയ്ക്കും....!!!

April 5, 2010 8:35 AM
ഇതെ കമന്റ് രണ്ടു വട്ടം പോസ്റ്റ് ചെയ്തു അതില്‍ ഒന്നു അദ്ദേഹം തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നു ... പണിക്കര്‍ സര്‍ നോക്കിയപ്പോള്‍ ആ കമന്റ് ഡിലീറ്റ് ആയി എന്നു തോന്നി. പക്ഷെ ഒരെ കമന്റ് ആണു മാറ്റിയത് അത് കൊട്ടോട്ടിക്കാരന്‍.. ആണു മാറ്റിയിരിക്കുന്നത് .. കമന്റുകള്‍ വന്നതു എല്ലാം തന്നെ സാറിനു ഞാന്‍ ഇപ്പോള്‍ മെയില്‍ അയച്ചു ബോധ്യമായി എന്നു കരുതട്ടെ.. കൊട്ടോട്ടിക്കാരന്‍ ക്ഷമിക്കുക.

Sabu Kottotty said...
This comment has been removed by the author.