Sunday, July 1, 2012

പതിവ്


ഇന്ന ദിവസം ഇത്രമണിക്കുള്ള  ട്രൈനിന്നു തലവെച്ച്  അയാള്‍ മരിക്കുമെന്ന് പ്രവചിച്ച ജോത്സ്യന്റെ പ്രവചനത്തേയും അയാളുടെ വിശ്വാസത്തേയും കാത്തു സൂക്ഷിക്കാന്‍ വേണ്ടി മാത്രം അയാള്‍ ആ ദിവസം കൃത്യ സമയത്ത് തന്നെ റെയില്‍ പാലത്തില്‍ തല ചേര്‍ത്ത് വെച്ച് അതെ ട്രെയിനിന്റെ ഇരമ്പലിന്നു കാതോര്‍ത്ത് കിടന്നു .
പക്ഷെ ആ രണ്ടുപേരുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അന്നും ട്രെയിന്‍ പതിവ് പോലെ വൈകി ഓടികൊണ്ടിരുന്നു 

6 comments:

kanakkoor said...

ഈ നാലുവരികള്‍ മതി . നന്നായി .

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

മിനി പി സി said...

മനോഹരമായ നാല് വരികള്‍ !

തുമ്പി said...

ഹ്രസ്വം.എല്ലാം പറഞ്ഞു മനോഹരമായി.

സുധി അറയ്ക്കൽ said...

വല്ലാത്ത വിശ്വാസം തന്നെ...