ഹേ! ജീവിതമേ നിന്റെ സന്നിധിയില്‍
ഞാന്‍ വന്നു അണയുന്നു
നീ എന്നില്‍ നിന്നകലുകയാണോ ?
കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
നിന്റെ തെളിമ
മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക് നിന്റെ തനിമ
തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ
കുഴിച്ചുമൂടപ്പെട്ട പുഞ്ചിരിയില്‍ നിന്റെ നിഷ്കളങ്കത
തായ് വേര് യറ്റ് പോയ സംസ്കാരത്തിന് നിന്റെ ബീജം
ചവിട്ടി അരച്ച സ്നേഹത്തില്‍ നിന്റെ മാതൃഹൃദയം
ധാരയായി പെയ്തമഴയില്‍
എന്റെ കാല്‍പാടുകള്‍ ഭൂമിയില്‍ പതിയുന്നില്ല
എന്റെ കൈകളില്‍ നിന്ന് ഊന്നു വടി ഊര്‍ന്നു പോകുന്നു
എന്റെ തിമിരം ബാധിച്ച കണ്ണുകളില്‍
കാഴ്ച മങ്ങുന്നു
എന്റെ ബോധ മണ്ഡലങ്ങള്‍ മറയുന്നു
എന്റെ ഊര്‍ജ്ജ ഉറവ വറ്റി
കൈകള്‍ ഞരംമ്പുകള്‍ തളര്‍ന്നു പോയി
ഇടറുന്നു തൊണ്ട വരളുന്നു നാവ്
എന്നിട്ടും
ഹേ! ജീവിതമേ നീ അകലെ
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു
10 comments:
അകന്നകന്നു പോകുന്ന ജീവിതം...
1)സ്വപങ്ങള്‍ക്ക്
2)മൂടിവെക്കപെട്ട
3)താഴ് വേര്
4) ബോധ മണ്ടലങ്ങള്‍
5)ഇതാ ഇവടെ
please correct these words
thanks Ramji
Ramesh thanks
കവിത നന്നായിട്ടുണ്ട് എന്നാലും പറയട്ടെ എന്റെ ചെറിയ അറിവു വെച്ച് .. കുറച്ചു കൂടി ആറ്റിക്കുറുക്കാമായിരുന്നു വരികൾ എങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നു.. കവിത എന്നു പറയുന്നതും അതല്ലെ ........ ധാരാളം എഴുതാൻ കഴിയട്ടെ..
ജീവിതം എന്തെന്നു തിരയുകയാണ് അതിൽ മുഴുകിയിരിക്കുകയാണെങ്കിലും , നമ്മളെല്ലാം!
നല്ല കവിത. ആശംസകൾ!
"..ഹേ! ജീവിതമേ നീ അകലെ
ഞാന്‍ എന്റെ ജീവിതത്തെ
ഇതാ ഇവിടെ തിരയുന്നു ..."
ജീവിതത്തെ തിരഞ്ഞ് കൊണ്ടിരിക്കാം..
ഉപമകള്‍ അലങ്കാരങ്ങള്‍ ഒക്കെ നന്നായി..
"Kozhinju veena gaanathinte raagam..."
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു.
സത്യം.
Post a Comment