Saturday, October 16, 2010

കലിന്ദജ

എഴുതുവാന്‍ മറന്നൊരെന്‍ വരികളിലെവിടെയോ
കവിതയായ് പൂത്തൊരെന്‍ കൂട്ടുകാരീ
കളിചിരി മാഞ്ഞൊരെന്‍ കരളിലെ കളിത്തട്ടില്‍
നൂപുരധ്വനി ചേര്‍ക്കും കൂട്ടുകാരീ

കളഗാനമധുരമാം സ്വരരാഗസുധയാലെ
സുമധുരമധുരേ നീ കൊഞ്ചിടുമ്പോള്‍
അകലുന്ന ജനിദുഃഖശ്ശതം വിണ്ണില്‍ തിളങ്ങുന്നു
ഇഹ ജന്‍‍മസുകൃതത്തില്‍ താരകള്‍ പോല്‍...

നിലാവലയൊളിചിന്നിച്ചിരിതൂകും തവാനന-
തളിര്‍മുഗ്ധകുസുമമെന്‍ കരങ്ങളേല്‍ക്കേ
ചുടുചുംബനങ്ങളേറ്റു മിഴി കൂപ്പും ഭവതി നിന്‍
മധുരാസ്യമെന്നുമെന്‍റെ ഭാഗ്യമാകട്ടെ...

കലിന്ദകന്യകേ നിന്‍റെ കളഗാനസുഖം ചൂടി
ഹൃദയമുരളിക ഹാ സ്വയം പാടുന്നു
കണികാണാനണയു നീ കനിവിന്‍റെ സുഗന്ധമേ
കരള്‍ തേടും പ്രണയാര്‍ത്ഥ സുഖസാരമേ...

© ജയകൃഷ്ണന്‍ കാവാലം

16 comments:

Unknown said...

:)

Anaswayanadan said...

good

Unknown said...

kollaamm..bhavi pattezhuthukaran (filimil)

മാണിക്യം said...

നല്ലൊരു കവിത!
ആശംസകള്‍ ....

Sandhya said...

കവിതയെന്നതിലും ഗാനമെന്ന രീതിയിലാണ് ചേരുക എന്നു തോന്നുന്നു . ആരെങ്കിലും സംഗീതം നല്‍കി പാടിയിരുന്നെങ്കില്‍ നന്നായിരിക്കും ...
- സന്ധ്യ

Manoraj said...

സന്ധ്യയുടെ അഭിപ്രായം തന്നെ എനിക്കും തോന്നിയത്. ഇതിന് സംഗീതം നല്‍കി പാടാന്‍ നാടകക്കാരനോട് പറയാന്‍ ഞാന്‍ മാണിക്യാമ്മയോട് അഭ്യര്‍ത്ഥിക്കുന്നു.

yousufpa said...

പ്രണയം മൂത്ത്..മൂത്ത്.

raj said...

അതെ, നല്ലൊരു കവിത..

ഹരീഷ് തൊടുപുഴ said...

ആശംസകൾ..

Sabu Hariharan said...

പ്രണയം തലയ്ക്ക്‌ പിടിച്ചിരിക്കുന്നു!

അനില്‍കുമാര്‍ . സി. പി. said...

ശരിയാണ്, ഒരു കവിത എന്നതിനേക്കാള്‍ ലയവും, താളവുമുള്ളൊരു നല്ല ഗാനം.

ഗീത said...

ezhuthuvaan marannittillallO. ithra nannaayi ezhuthiyirikkayallE?

ഐക്കരപ്പടിയന്‍ said...

ചൊല്ലി കേള്‍ക്കാന്‍ രസമുള്ള കവിത !
(ആദ്യമായാണ്, മൊത്തം നോക്കി കൂടുതല്‍ അഭിപ്രായം പറയാം..)..

SUJITH KAYYUR said...

കേമം

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

കാവാലം ജയകൃഷ്ണന്‍ said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...