Sunday, October 3, 2010

ജ്യോനവന്‍ യാത്രയായിട്ട് ഒരു വര്‍ഷം

MSL


അക്ഷരങ്ങളുടെ കൂട്ട് - അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു....
ജ്യോനവന്‍ എന്നും ഇവിടെയുണ്ടാവും എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി
എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്.
ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്‍ക്കട്ടെ!
ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..... മാണിക്യം

10 comments:

ഏ.ആര്‍. നജീം said...

ജീവിതത്തില്‍ നിന്നും അനിവാര്യമായ ഒരു മടങ്ങിപ്പോക്കിനെ നമ്മള്‍ മരണം എന്നു വിളിക്കുന്നു.
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ചെറിയൊരു കാലം ഇവിടെ ജീവിച്ചുതീര്‍ത്തു മടങ്ങിപ്പോകുമ്പോള്‍ പ്രിയപ്പെട്ടവരുടെ മനസ്സില്‍ ഓര്‍മ്മകളായ് ജീവിക്കാനായാല്‍ ആ ജീവിതം ധന്യമത്രേ..
വ്യക്തിപരമായ് എന്റെ പ്രിയ സുഹ്ര്ത്തായിരുന്ന ജ്യോനവനു മനസ്സാ പ്രണാമം...

മാണിക്യം said...

ഒരു വര്‍ഷം
അതെത്ര വേഗമാണ് ഓടിപ്പോയത്!
ജ്യോനവാ നീ ഇട്ടിട്ടു പോയ പൊട്ടക്കലം ഇവിടെയുണ്ട്,
നീയിപ്പോഴും കവിത എഴുതുകയാണോ?
അറംപറ്റുന്ന കവിതകള്‍??

K@nn(())raan*خلي ولي said...

വിഖ്യാതനായ തോമസ്‌ മന്നിന്‍റെ നോവലില്‍ പറയുന്നുണ്ട്, ഒരാള്‍ മരിച്ചതറിഞ്ഞു നാം കരയുന്നത് . അയാളെ തിരച്ചു വിളിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്ത്താണെന്ന്.

ഇപ്പോള്‍ എനിക്കും താങ്കളെ തിരിച്ചു വിളിക്കാന്‍ കഴിയുന്നില്ല!

Unknown said...

wafara roadukalil manholukal inniyum baaki undu ennum njana thirichariyunu hummarukalum kayariyangan thakka vannam athu athu angye ..........

Sureshkumar Punjhayil said...

Prarthanakal...!!!!

Unknown said...

പ്രാര്‍ഥനകള്‍..

അനില്‍കുമാര്‍ . സി. പി. said...

നിങ്ങളിലൂടെയൊക്കെയേ എനിക്ക് ജ്യോനവനെ അറിയൂ.

പ്രണാമം.

പട്ടേപ്പാടം റാംജി said...

പ്രണാമം.

ജയരാജ്‌മുരുക്കുംപുഴ said...

pranamam.........................

Manoraj said...

ജ്യോനവന്‍ .. ഒരിക്കലും മരിച്ചിട്ടില്ലല്ലോ.. അവന്റെ കവിതകള്‍ നമുക്കിടയില്‍ ജീവിക്കുന്നില്ലേ.. അത് തന്നെ ഏറ്റവും വലിയ കാര്യം..