ഒരിടത് ഒരു നിലാവുണ്ടായിരുന്നു..മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്..
രാത്രിയെ പുണര്‍ന്നു അതു അങ്ങനെ പടര്‍ന്നു പന്തലിച്ചു കിടന്നു..അതിനു കീഴെ അവള് നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂട് കൂട്ടാന്‍ കടല്‍ കടന്നു എത്തി.
പിന്നെ പെയ്തത് നിലാ മഴയായിരുന്നു അവര്‍ക്ക് ചുറ്റും..
ദൂരെ നിന്നു അടിതളര്ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി...
മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളെ പോലെ അവര്‍ നടന്നു ..
Nilavu song : Lyrics: Ajith Nair | Music: Reji Gopinath | Playback : K.S. Chithra
ഇതു സ്വപ്നമാണോ? എന്ത് ശക്തിയാണിതില്‍...ഇങ്ങനെ വലിച്ചു മുറുക്കി ആ ഫ്രെയിമിലേക്ക് കൊണ്ടു പോകാന്‍ മാത്രം. മഴ, നിലാവ്, ഓളങ്ങള്‍ , ഊഞ്ഞാല് ..നനുത്ത മഞ്ഞു ..ഇതൊക്കെ എങ്ങനെയാണു ഇതില്‍ ചാലിച്ചത് ? ഞാന്‍ എന്ത് കൊണ്ടു ഇങ്ങനെയൊന്നു ഇതു വരെ കണ്ടില്ല..എന്ത് കൊണ്ടു ആരും ഉണ്ടാക്കിയില്ല..നിലാവിന് മാത്രം അറിയാം അതു...
പാടം നനഞ്ഞു കിടന്നപ്പോള്‍ ഒരു പുല്നാമ്പായി ഞാന്‍ എന്തെ അവിടെ എത്തിയില്ല..വെറുതെ ആടുന്ന ഊഞ്ഞാലില്‍ കൃഷ്ണമണികള്‍ ആട്ടാന്‍ ഞാന്‍ എന്തെ അവിടെ എത്തിച്ചേര്‍ന്നില്ല? ആ നിലാവില് എനിക്കെന്തേ ഒഴുകാന്‍ കഴിഞ്ഞില്ലാ ? ഇപ്പൊ ഈ മഴപ്പക്ഷിയുടെ കൂടെ കേള്‍ക്കാനായിരിക്കും, ചിലപ്പോ..മഴപക്ഷിയുടെ കൂടെ ആ ഫ്രെയിമിലേക്ക് ഊളിയിടാന്‍ ആയിരിക്കാം.
ഇലതുമ്പിലെ വെറുമൊരു തുള്ളിയായ ഞാന്‍...ഞാന്‍ എഴുതുന്നു, പെയ്യുന്ന ആ വലിയ മഴയെ പറ്റി..ഇനിയും തകര്‍ത്തു പെയ്യാനുള്ള ആ മഴയെപ്പറ്റി.
മധുനിറഞ്ഞ പൂവിലെ നന്വരിഞ്ഞാ ആ പൂവിതള്‍ മറവി നെയ്ത നൂലിഴകളില്‍ എന്തെ കുടുങ്ങി കിടന്നു...
സന്ധ്യ ഉണരുമ്പോള്‍...ലക്ഷ്മീ, ഇവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയുന്നു.. നിന്റെ കണ്മഷികള് ഞാന്‍ അടര്‍ത്തി എടുതോട്ടെ? കറുത്തൊരു പൊട്ടു കുത്താന്‍. നിന്റെ മൌനത്തില്‍ എന്നെപ്പോലെ അനേകം സ്ത്രീകള്‍ അലിഞ്ഞോട്ടെ ? നിന്റെ മനസ്സും ശരീരവും ഞങ്ങള്‍ ആവാഹിക്കട്ടേ ? മനസ്സിലെ ഓണത്തുംബികളെ ഞങ്ങള്‍ മാറോടനയ്ക്കട്ടെ..ലക്ഷീ , നീ എന്തെ ഇത്ര വൈകി ?
കടല്‍ക്കാറ്റിന്റെ തീഷ്ണമായ ചൂട് നിന്നെപ്പോലെ ഞങ്ങളും അറിയുന്നു. ഒരു മഴയിലും തണുപ്പിക്കാത്ത ആ തീഷ്ണത ഈ ചുവരുകള്‍ക്കിടയില്‍ ഞങ്ങളെ ദഹിപ്പിക്കുന്നു. നിനക്ക് ഒരു ദിവസം എങ്കിലും കിട്ടി. ഭാഗ്യമല്ലേ അതു? ഞങള്‍ക്ക് കിട്ടാന്‍ അങ്ങനെ ഒരു ദിവസം ഒരിക്കലും വരില്ല. നീ ഭാഗ്യവതിയാണ്.
നീ എന്തിനാണ് വൈകിയത് എന്ന് അവള് ചോദിക്കുമ്പോള്‍ അവന് എന്ത് പറയും ?
ഇടനെഞ്ചിലെ ഈണം നിനക്ക് വേണ്ടി ഒരുക്കുകയായിരുന്നു എന്നോ ?
വിളക്ക് വക്കുമ്പോള്‍ പൊള്ളിയ കൈകള്‍ അവനു വേണ്ടി എന്തോ മോഴിഞ്ഞോ?
ഒടുവില്‍ തിരിച്ചിറങ്ങുമ്പോള്‍ ഓണസ്വപ്നങ്ങളെ നീ കൈവിടുകയോ? അതോ എന്റെ മനസ്സാണോ നീ കൈ വിട്ടത് ...?
ഞാന്‍ നിന്നെ മനസ്സില്‍ തൊടുമ്പോള്‍ ഒരു തോട്ടവാടിയായ് നീ നാണിചതെന്തേ എന്ന് നിന്നോട് ചോദിച്ചാല്‍ ? പഴമയുടെ വചനങ്ങളില്‍ നിന്നു നിന്നെ പലതും കൈ പിടിച്ചു ഉയര്‍ത്തുമ്പോള്‍ നീ അറിയാതെ തന്നെ ആ നിലാമഞ്ഞിലേക്ക് ഓടുകയായിരുന്നില്ലേ ?
എല്ലാത്തിനും സാക്ഷി , നമുക്ക് മീതെ കൂട് കൂട്ടിയ നിലാവ് ..നീല നിലാവ് ...മഴയുടെ കൂടെ പെയ്തു ഇറങ്ങിയ നനുത്ത നിലാവ് ..
നിന്റെ കണ്ണുകളില്‍ ആയിരം നക്ഷത്രങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്ന് അവന് പറഞ്ഞില്ലല്ലോ..വെറുതെ ഓര്‍ത്തു അവന്..നിന്റെ ചലനം ഒരു മഴയില പോലെ നനുത്തതായിരുന്നു എന്ന് അവനു പറയാന്‍ കഴിഞ്ഞില്ലല്ലോ..എന്തെ അങ്ങനെ...നിന്റെ നിശ്വാസങ്ങളില്‍ നീ അറിയാതെ തന്നെ അതില്‍ പുനര്ന്നിറങ്ങിയ അവനു അതും പറയാന്‍ കഴിഞ്ഞില്ലല്ലോ ..
മനസ്സ് പകുത്ത നീ എങ്ങോട്ടെക്കാണ് പോകുന്നത് ..നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്..മറന്നു വച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ? നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും....!!!
ഉടനെ തന്നെ പെയ്യാന്‍ പോവുന്ന 'നിലാവ്' ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആണ്. ബൂലോകത്ത് നിന്ന് സ്മരണിക എന്ന ബ്ലോഗുടമ, വയനാട്ടുകാരനായ ബഹറിനിലുള്ള അജിത് നായരും കൂട്ടരും അണിയിച്ചൊരുക്കിയ ഈ ചിത്രം കേരളത്തില്‍ നിന്നും ഗള്‍ഫിലെത്തുന്ന ഗ്രാമീണ സ്ത്രീയുടെ ആത്മാവിനെ തൊട്ടറിയാന്‍ ശ്രമിക്കുന്നു. ഹൌസ് വൈഫ് ആയി ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി സ്ത്രീയുടെ ജീവിത സംഘര്‍ഷം ഇവിടെ അനാവരണം ചെയ്തിരിക്കുന്നു...
ഇനിയും ഇങ്ങനെയുള്ള നിലാവുകള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഞാന്‍ ഈ പോസ്റ്റ് ഭൂലോകത്തിന് സമര്‍പ്പിക്കുന്നു.
16 comments:
ഇതാ പ്രവാസിയുടെ മനസ്സിലെ
ആരും തുറക്കാത്ത ഒരേട് മനോഹരമായി ചിത്രീകരിക്കുന്നു .
നിലാവിന് എല്ലാ ആശംസകളും..
"നിലാവ്"..
ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച
ആദ്യ മലയാള സിനിമ.
മനസ്സിൽ ഒരു നിലാവ് പെയ്തിറങ്ങിയതു പോലെ,
പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ആശംസകൾ!
ഈ സംരംഭം ഒരു വൻ വിജയമാകട്ടെ!
വിജയാശംസകള്‍
ആശംസകള്‍...!!!
ആശംസകൾ..!!
ആശംസകള്‍, കാത്തിരിക്കുന്നു.
ഒരു വന്‍ വിയമാകട്ടെ..
വിജയാശംസകള്‍
നാല്ല ഗാനം അതിനൊത്ത ചിത്രീകരണം. എല്ലാം കൊണ്ടും ഗൃഹാതുരത്വം നിറയെ ഈ നിലാവില്. ഇതിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു. എന്നാണ് റിലീസ്?
പാട്ടും അത് ചിത്രീകരിച്ചതും ഒന്നിനൊന്നു നന്നായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നേരുന്നു.
നല്ല വീഡിയോ ക്ലാരിറ്റി...
വളരെ മനോഹരമായൊരു സൃഷ്ടി.. ആശംസകൾ
വളരെ മനോഹരമായ നിലാവ് തന്നെ. ആസ്വദിക്കാന്‍ കാത്തിരിക്കുന്നു.
വിജയാശംസകള്‍
കാത്തിരിക്കുവാന് ഒരു നറുനിലാവ്.
മാണിക്യ കുട്ട്യേ ,
കുറെ കുറെ കുറെ നന്ദി ..ഈ ആല്‍ത്തറയില്‍ എന്നേം എന്റെ എഴുത്തും കുടിയിരുതിയത്തിനു ..
Post a Comment