Saturday, July 10, 2010

സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ (ചെറുകഥ)

ഒരല്പം ഈര്‍ഷ്യയോടെയാണ് തലയുയര്‍ത്തിയത്, സാധാരണ ക്യാബിനിലേക്ക് കടന്ന് വരുന്നവര്‍ കതകില്‍ മുട്ടിയിട്ടേ ഉള്ളിലേക്ക് വരാറുള്ളു, പ്രത്യേകിച്ചും നന്ദേട്ടന്‍.

നന്ദേട്ടന്‍ കമ്പനിയിലെ ഡ്രൈവര്‍ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ പ്രായവും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാരണം എല്ലാവര്‍ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ എല്ലാവരും നന്ദേട്ടന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.

ഓഡിറ്റിങ്ങിന്റെ തിരക്കില്‍ തല പുകഞ്ഞിരിക്കുമ്പോഴാണ് നന്ദേട്ടന്‍ വന്നത്.

‘എന്ത് പറ്റി നന്ദേട്ടാ?’

മറുപടി കിട്ടാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി വച്ച് വീണ്ടും മുഖമുയര്‍ത്തി. നന്ദേട്ടന്റെ വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന മുഖം കണ്ടപ്പോള്‍ അമ്പരപ്പ് തോന്നി.


‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’


നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു  കുടിച്ചു.

‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’

‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’




പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,

‘എന്റെ മക്കള്‍ക്ക് വേണ്ടി മാത്രമാണ് സാര്‍ ഈ വയസ്സുകാലത്തും ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത്. കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല നിലയിലാക്കാന്‍, മോള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാന്‍.’

‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’


ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.

‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.

‘പിന്നെ എന്ത് സംഭവിച്ചു?’

‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’

‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.

നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.

‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’

‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍‌കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘

‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.

‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘

‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...

നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.

‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’

നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,

‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’

ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

26 comments:

കനല്‍ said...

എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’

എനിക്കും ഇതേ പറയാനുള്ളൂ.

Sreekumar B said...

സുന്ദരമായ യൌവനത്തില്‍ ആവോളം ആസ്വദിക്കേണ്ടതാണ് സെക്സ്. നമ്മുടെ നാട്ടില്‍ ആ പ്രായം മുഴുവന്‍ പഠിത്തം മാത്രം. വൈകൃതങ്ങളും പിരിമുറുക്കങ്ങളും മനോരോഗവും എല്ലാം ആയി നമ്മുടെ എല്ലാം നല്ല പ്രായം കടന്നു പോവുന്നു.പോയിരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

സ്വവർഗ്ഗരതിയും, ആകർഷണങ്ങളും ഈയടുത്ത നാളൂകളിലാണൊ കൂടുതലും കാണപ്പെട്ടുതുടങ്ങിയിട്ടുള്ളത്??
കഴിഞ്ഞ നൂറ്റാണ്ടിലൊന്നും താരതമ്യേന അറിയപ്പെട്ടിരുന്നില്ല ഇത്തരം മാനസ്സിക വൈകല്യങ്ങൾ..
ഇതൊരു മാനസിക വൈകല്യം തന്നെയാണൊ..
ആവോ; ആർക്കറിയാം അല്ലേ..!!
പാവങ്ങൾ..
അവരുടെ അറ്റാച്ച്മെന്റിന്റെ ആഴം അവർക്കല്ലേ അറിയൂ..അല്ലേ??
ഏതായാലും..
വിദഗ്ധമായ കൌൺസിലിങ്ങിനു വിധേയമാക്കുന്ന പക്ഷം..
എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകുമെന്നു പ്രത്യാശിക്കാം..

പാവപ്പെട്ടവൻ said...

യവ്വനം നിയന്ത്രണവിധേയമല്ലങ്കില്‍ നൂല് പൊട്ടിയ പട്ടം പോലെ ആകും

കുഞ്ഞൂസ് (Kunjuss) said...

സ്വവര്‍ഗരതി, ഒരു ശാരീരിക,മാനസിക വൈകല്യമാണ്‌. ഒരളവു വരെ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നത്‌. എന്നാല്‍,ശക്തമായ ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ടിതമായ കുടുംബാന്തരീക്ഷം നിലനിന്നിരുന്ന നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു,ഇത്തരം സംഭവങ്ങള്‍!

മാറുന്ന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചയുടെ അവതരണം നന്നായിരിക്കുന്നു.

മാണിക്യം said...

ഒരു പ്രായത്തില്‍ ജീവിതത്തിന്റെ മുന്‍ണന എന്തിനാണെന്ന് അറിയാത്തവര്‍
അതോ വിവേകത്തെ വികാരം കീഴടക്കുന്ന കാലമോ?
അണു കുടുംബത്തിലെ ഒരു ദുരന്തമാണ് കുട്ടികളുടെ ഏകാന്തത...
അടുത്ത തലമുറ എങ്ങോട്ട് എന്ന്‍ ഒരു തരം മാനസിക വേദനയോടെ ചോദിക്കുന്നു
നന്ദേട്ടന്‍ എത്രയോ പേരുടെ പ്രതിനിധി ....

അനില്‍കുമാര്‍ . സി. പി. said...

കനല്‍: വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

ശ്രീ: സെക്സിന്റെ നല്ല ഭാവങ്ങളേക്കാള്‍ വൈകൃതങ്ങള്‍ക്ക് ഇപ്പോള്‍ മേല്‍ക്കൈ ലഭിക്കുന്നു നമ്മുടെ നാട്ടില്‍.

ഹരീഷ്:സ്വവര്‍ഗാനുരാഗം പൂര്‍ണമായും മാനസിക വൈകൃതമാണ് എന്ന് പറഞ്ഞുകൂടാ. ചിലരിലെങ്കിലും ഇതിന് ജനിതക കാരണങ്ങള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു.
സ്വവര്‍ഗാനുരാഗം രേഖപ്പെറ്റുത്തപ്പെട്ട മനുഷ്യ ചരിത്രത്തില്‍ എല്ലാം ഉണ്ട്. പിന്നെ ഇപ്പോള്‍ ഇത് നമ്മുടെ നാട്ടില്‍ ഏറെ കാണപ്പെടുന്നതിനു കാരണം ജനങ്ങളുടെ രതിയോടുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റവും, മാധ്യമങ്ങളില്‍ ഇവക്ക് കിട്ടുന്ന അതിരു കവിഞ്ഞ പ്രാധാന്യവുമാണെന്ന് തൊന്നുന്നു.

പാവപ്പെട്ടവന്: മനസ്സിന്റെ സ്വയം നിയന്ത്രണമാണ് പ്രധാനം എന്ന് തോന്നുന്നു.

കുഞ്ഞൂസ്സ്: സമൂഹത്തിലെ മൂല്ല്യച്യുതി തന്നെയാണ് കാരണം.

മാണിക്യം ചേച്ചി: മലയാളിയുടെ ജീവിത സാഹചര്യങ്ങളിലും, കാഴ്ചപ്പാടുകളിലും ഒക്കെ വന്ന മാറ്റവും, മാധ്യമങ്ങളുടെ അതിരുകവിഞ്ഞ സ്വധീനവുമൊക്കെയാണ് കാര്യങ്ങള്‍ ഈ നിലയിലെത്തിക്കുന്നത്.

പട്ടേപ്പാടം റാംജി said...

ബന്ധങ്ങള്‍ മാറിമറിയുന്നു...

ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ മാതാപിതാക്കള്‍...

സമയവും സാഹചര്യവും ശ്രദ്ധിക്കാന്‍ കഴിയാത്ത തിരക്ക്‌ മനുഷ്യന്!

ഏ.ആര്‍. നജീം said...

കഥയിലെ മികവിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് വിഷയമാണ്..
ആ അച്ഛന്റെ ദയനീയത ആണ് കഥാവിഷയമെങ്കിലും നമ്മുടെ സമൂഹത്തിലെ അത്തരം കുട്ടികളുടെ വികലമായ ഈ ശീലം ലഘൂകരിച്ചു കാണരുത്..
ഇതിനു പിന്നില്‍ വെറും സെക്സ് എന്ന വികാരമല്ല പ്രാധാന്യം എന്ന എനിക്ക് തോന്നുന്നത്.. തനിക്ക് വീട്ടില്‍ നിന്നും കിട്ടാത്ത സ്നേഹം അവിടെയെങ്കിലും കിട്ടുമ്പോള്‍ അങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടുന്നു.. പിന്നീടെപ്പോഴെങ്കിലും സെക്സിലെക്ക് വഴുതിവീഴുന്നു എങ്കിലും...
ആകാശത്തിലെ പട്ടം കണക്കെ പറന്നു നടക്കാന്‍ ആഗ്രഹിക്കുന്ന കൌമാരത്തെ തളച്ചിടാതെ അനുവദിക്കണം a ഒരു ചരട് നമ്മുടെ മാതാപ്പിതാക്കളുടെ കൈയ്യില്‍ എന്നും ഉണ്ടാകേണ്ടതുമാണ് ..
നന്ദി...

kichu / കിച്ചു said...

പലരുടെയും സ്വപ്നങ്ങളില്‍ പെയ്തിറങ്ങുന്നു ഇത്തരം തീമഴകള്‍..വ്യത്യസ്തമായി!!!!

അനില്‍കുമാര്‍ . സി. പി. said...

റാംജി, നജീം: നന്ദി.

ശരിയാണ് കുട്ടികളെ അച്ഛനമ്മമാര്‍ അറിയണം. കുട്ടികളോട് നല്ല സൌഹൃദം ഉണ്ടാകുമ്പോള്‍ തന്നെ വ്യക്തമായ നിയന്ത്രണം ഉണ്ടാവുകയും വേണം.

അനില്‍കുമാര്‍ . സി. പി. said...

ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി കിച്ചു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ്വവര്‍ഗാനുരാഗം ഒരു രതി വൈകൃതമല്ല.ഒരു അവസ്ഥയാണ്.അതിനെ മോശമായി കാണേണ്ടതില്ല.

എല്ലാ മനുഷ്യരും സ്നേഹവും സംരക്ഷണവും കൊതിക്കുന്നു.രണ്ടറ്റവും കൂട്ടിയോജിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ കുട്ടികളെ സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങളെ അറിയാനോ ഇന്നാര്‍ക്കും സമയമില്ല.അവര്‍ സ്നേഹം കിട്ടുന്നിടത്തേക്ക്, പരിഗണന കിട്ടുന്നിടത്തേക്ക് പോകുന്നു....വളര്‍ന്നു വരുന്ന ഒരു പുല്‍ച്ചെടി സൂര്യകിരണങ്ങള്‍ തേടി വളയുന്നതുപോലെ...

കഥയിലെ വിഷയം നന്നായി..കഥ എന്ന രീതിയില്‍ അതിന്റെ കെട്ടുറുപ്പ് നന്നാവാനുണ്ട് താനും

നന്ദി ആശംസകള്‍!

നിരക്ഷരൻ said...

നമുക്കിടയില്‍ നടക്കുന്ന കാര്യം തന്നെയാണ്. ഒരു കഥയായി വായിച്ച് പോകാനും, അഭിപ്രായം പറയാനുമൊക്കെ എളുപ്പമാണ്. ജീവിതത്തില്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ കൈകാര്യം ചെയ്യാനാണ് ബുദ്ധിമുട്ട്.

ഹേമാംബിക | Hemambika said...

ഒരു ഗേ മേയര്‍ തന്റെ തോഴനേം കൂട്ടി നിക്കുന്ന ഫോട്ടോ പത്രത്തിന്റെ മുന്‍പേജില്‍ അടിച്ചു വന്നപ്പോള്‍, ഞാന്‍ പറഞ്ഞു 'ഛെ , ഇയാളും ഒരു മേയരോ' എന്ന് . കൂടെയുണ്ടായിരുന്നു ജര്‍മന്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു 'അതിനെന്താ എനിക്കൊന്നും തോന്നുന്നില്ല, അത് അവരുടെ ജീവിതം'
------
ഇങ്ങനെ കാണാന്‍ നമുടെ സംസ്കാരത്തിന് ഒരിക്കലും പറ്റുമെന്ന് തോന്നുന്നില്ല.
ഒരു പക്ഷെ കാലം മാറുകയാവം. ഇനിയും മറ്റൊരു നന്ദേട്ടന്‍ ഉണ്ടാകാതിരിക്കട്ടെ.

അനില്‍കുമാര്‍ . സി. പി. said...

സുനില്‍: കമന്റിനു നന്ദി.
എഴുത്തിന്റെ കാര്യത്തില്‍ പിച്ച വെച്ചു നടക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. നിങ്ങളെപ്പോലുള്ളവരുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും എനിക്കേറേ സഹായകമാകും. വീണ്ടും വരിക.

നിരക്ഷരന്‍: ശരിയാണ്, സ്വന്തം അനുഭവമാകുമ്പോഴാണ് പകച്ച് നിന്ന് പോവുക.

ഹേമാംബിക: ഇവിടെ വന്നതിനു ആദ്യമേ നന്ദി.
നമ്മുടെ സംസ്കാരത്തേക്കുറിച്ചും മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇന്നത്തെ പേപ്പറിലും വായിച്ചു ആലപ്പുഴയില്‍ സ്വന്തം മകളെ ഗര്‍ഭിണിയാക്കിയ ഒരു അച്ഛന്റെ കഥ! എങ്ങോട്ടാണ് നാടിന്റെ പോക്ക്?!

lijeesh k said...

സെക്സിനോടുള്ള കുട്ടികളുടെ മനോഭാവത്തിനു ആക്കം കൂട്ടുന്നത്
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന പ്രായത്തിനു താങ്ങാനാവാത്ത അറിവുകള്‍ കൂടിയാണ്.
ശരിയായ സമയത്തെ നിയന്ത്രണ്‍ങ്ങളുടെ അഭാവം തീര്‍ച്ചയായും കുട്ടികളെ ബാധിച്ചേക്കാം.
വളര്‍ന്നു വരുന്ന information technologi- യുടെ ഈ കാലഘട്ടത്തില്‍ മാതാപിതാക്കളുടെ
ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കേണ്ടിയിജിക്കുന്നു. കുട്ടി ഇപ്പോള്‍ വളരുന്ന ചുറ്റുപാട് മനസ്സിലാക്കാനും അതത് സമയം കുട്ടിക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുവാനും മാതാപിതാക്കള്‍ക്കു കഴിയണം.
ഒരു കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് ഒന്ന് മനസ്സിലാകും.., ഇപ്പോഴുള്ള കുട്ടികള്‍ എല്ലാ മേഖലയിലും പണ്‍ടുള്ള കുട്ടികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ആശയസമ്പത്തും അനുഭവസമ്പത്തും ഉള്ളവരാണ്.
ഒരുപക്ഷെ അതു നല്ല രീതിയില്‍ അല്ലെങ്കില്‍ മോശമായി അവരുടെ മനോഭാവങ്ങളിലും നിഴലിച്ചേക്കാം. തക്ക സമയത്തുള്ള രക്ഷിതാക്കളുടെ സ്നേഹത്തോടെയുള്ള് ഇടപെടല്‍ ഒരുപക്ഷെ ഇതുപോലുള്ള ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ അവരെ സഹായിച്ചേക്കാം.

ആശംസകള്‍.

കുഞ്ഞന്‍ said...

അനിൽ മാഷെ

കഥയിലെ യാഥാർത്ഥ്യം എന്റെ കുടുംബത്തിലായിരുന്നുവെങ്കിലെന്ന് ചിന്തിച്ചാൽ, ഒരുപക്ഷെ എന്റെ മനോവിഷമം പറഞ്ഞറിയിക്കാനെ പറ്റില്ല. പിന്നെ ട്യൂഷൻ ടീച്ചറുടെ സ്ഥാനത്ത് ഇന്ന് ആരും കാണാത്ത ഒരു പകരക്കാരനുണ്ട് നെറ്റ് കണക്ഷനുള്ളനുള്ള കമ്പ്യൂട്ടർ..!

അനില്‍കുമാര്‍ . സി. പി. said...

ലിജീഷ്, കുഞ്ഞന്‍:

സന്ദര്‍ശനത്തിനും, വിശ്ദമായ അഭിപ്രായത്തിനും നന്ദി.

നിയന്ത്രണമില്ലാത്ത കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം, മാധ്യമങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ക്ക് കിട്ടുന്ന അമിത പ്രാധാന്യം ഒക്കെയാണ് നമ്മുടെ നാട്ടിലെ ഇന്നത്തെ മൂല്യച്യുതിക്കു വലിയൊരു കാരണം.

മാതാപിതാക്കളുടെ ഉത്തരവാദിത്വവും, കരുതലും തീര്‍ച്ചയായും ഏറെ വേണ്ടിയിരിക്കുന്നു.

കണ്ണനുണ്ണി said...

കഥയില്‍ വായിക്കുമ്പോള്‍ തോനുന്ന ചിന്തയേക്കാള്‍ എത്രയോ വലിയ വിഷമം ആവും സ്വന്തം ജീവിതത്തില്‍ ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടാവുമ്പോള്‍...

കേരളീയ സമൂഹം എത്രയോ മാറി പോയി..

അനില്‍കുമാര്‍ . സി. പി. said...

ശരിയാണ് കണ്ണനുണ്ണീ, നമുക്കൊ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്ക്കൊ ഇങ്ങനെ സംഭവിക്കുമ്പോഴേ ആ വേദനയുടെ തീവ്രത അറിയൂ.
നന്ദി.

ഗീത said...

പഠിത്തം എന്നു പറഞ്ഞ് കതകടച്ചിട്ട ആദ്യദിവസം തന്നെ അമ്മ അത് തടയണമായിരുന്നു. അതു വരെ തോന്നാതിരുന്ന തടസ്സം എന്ത്? അമ്മമാരും കുറച്ചൊക്കെ അറിയണം. ഇക്കാലത്ത് ആരേയും വിശ്വസിക്കാന്‍ വയ്യല്ലോ ദൈവമേ.

അനില്‍കുമാര്‍ . സി. പി. said...

‘മക്കള്‍ എത്ര വളര്‍ന്നാലും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളാണ്’ എന്നതൊക്കെ മാറിക്കഴിഞ്ഞു അല്ലേ?

നന്ദി ഗീത.

ദിലീപ് വിശ്വനാഥ് said...

അങ്ങോട്ടായാലും ഇങ്ങോട്ടായാലും മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് എന്നും വേവലാതികള്‍ ആണ്.

കഥ നന്നായി.

അനില്‍കുമാര്‍ . സി. പി. said...

നന്ദി ദിലീപ്.

the man to walk with said...

ellam reality thanne ennalum
vallathe thoni vaayichappol