സ്വത്വം ഗള്‍ഫു മായി ഇടപെടുന്നതെങ്ങനെയാണ് ?
കരയ്ക്ക് പിടിച്ചിട്ട മത്സ്യം ജീവ വായു തിരയും പോലെ വായുപോലുമില്യാത്ത
ശൂന്യതയില്‍ സ്വയം ഇല്ലാതാകും പോലെ .ഇതെന്റെ ശരീരമല്ല എന്ന് ആത്മാവും
ഇതെന്റെ ആത്മാവല്ല എന്ന് ശരീരവും നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന
സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ് ഗള്‍ഫ് .
പുരുഷന്റെ ഭൌതികമായ ആധികള്‍ മാത്രമേ പ്രവാസ ജീവിതത്തിന്റെ പ്രമേയമായിഎഴുത്തില്‍ ആവിഷ്ക്കരിക്കപ്പെടാറുള്ളൂ.
ഹൌസ് വൈഫ് എന്ന അപമാനകരമായ പ്രയോഗം പുരുഷനോടോപ്പമുള്ള ഓരോ സ്ത്രീയുടെയും ഐഡന്റിറ്റി റദ്ദാക്കുന്നു .
അവിടുന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒന്‍പതു അക്കത്തില്‍
മാത്രം ആകുന്നു പിന്നെ ആ ജീവിതം ..
പ്രവാസി സ്ത്രീയുടെ ജീവിത സംഘര്‍ഷം കലയില്‍ ആവിഷ്കരിക്കപ്പെടുന്നത്
അപൂര്‍വ മാണെന്നിരിക്കെ , അതിനു സെല്ലുലോയ്ഡു ഭാഷ്യമു ണ്ടാകുന്നത്,അതും പൂര്‍ണ്ണ മായും ഒരു ഗള്‍ഫ് രാജ്യത്ത് നിന്നു ,അത്യപൂര്‍വമാകുന്നു .
പ്രവാസികളൂടെ കഥ പലരും പറഞ്ഞിട്ടുണ്ട് അജിതിന്റെ തന്നെ "വേഷങ്ങള്‍"
ജീവിക്കാന്‍ മറ്റു മാര്‍ഗമില്ല്ലാതെ നാടുവിട്ട പച്ചമനുഷ്യരുടെ
ജീവിതത്തിന്റെ വൈഷമ്യങ്ങളും മുറവിളികളും മിഴിവോടെ, മികവോടെ പറഞ്ഞ ചിത്രം " സിനര്‍ജി 2008" ഹ്രസ്വ ചിത്ര മേളയിലെ മികച്ചകഥയ്ക്കും തിരക്കഥയ്ക്കും അവാര്‍ഡ് നേടീ. അജിത് വീണ്ടും പുതുമയുള്ള വിത്യസ്ഥമായ ഒരു വീക്ഷണത്തില്‍ ഇതാ പ്രവാസിയുടെ മനസ്സിലെ ആരും തുറക്കാത്ത ഒരേട് മനോഹരമായി ചിത്രീകരിക്കുന്നു . "നിലാവ്"..
ബഹറിനില്‍ നിന്നാണ് ഈ പ്രമേയം സിനിമയാകുന്നത് .ബഹറിനില്‍ വെച്ചു
പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനി മ കൂടിയാണിത്.
അജിത് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "നിലാവ് " .
ഈ സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരുമടക്കമുള്ള അണിയറ
പ്രവര്‍ത്തകരെല്ലാം ബഹറിനിലെ പ്രവാസി മലയാളികളാണ് .
എന്ന നാട്ടിന് പുറത്ത് കാരിയായ സ്ത്രീയാണ് നിലാവി ലെ കേന്ദ്ര കഥാ
പാത്രം . നാട്ടിലെ തറവാട് വിലക്കണമെന്ന് ഭര്‍ത്താവിന്റെ നിര്‍ബന്ധം .
നാട്ടിലെത്തി ആധാരം പുതിയ ഉടമക്ക് കൈമാറിയ അവര്‍ ഒരേയൊരു ദിവസം ആ വീട് തനിക്കു മാത്രമായി തരാന്‍ ഭര്‍ത്താവിനോട് ആവശ്യ പ്പെടുന്നു .
അന്ന് അവിടെ ഒറ്റയ്ക്ക് കഴിയാന്‍ അനുവദിച്ചു കിട്ടിയ ആ ദിവസം കൊണ്ട്
അതുവരെയുള്ള ജീവിതത്ത്തിലൂടെയെല്ലാം അവര്‍ തിരിച്ചുപോകുന്നു .
പണ്ട് പഠിച്ച സ്കൂള്‍ , പുഴ ,പാട വരമ്പുകള്‍ ,ഒന്നിനുമല്ലാതെ കാത്തു
നിന്ന ഇട വഴികള്‍ ........എല്ലാം തിരിച്ചു കിട്ടിയ
ആ ഒരു ദിവസം കൊണ്ട് അവര്‍ സഞ്ചരിച്ചു തീര്‍ത്തു .
അന്യന്റെ യായി മാറിയ ആ വീട്ടില്‍ ഒറ്റയ്ക്ക് ,
ഒരായുസ്സിന്റെ അനുഭവങ്ങളില്‍ നിന്നു വീണ്ടും ഇവിടെയ്ക്ക് ......
രക്ഷപ്പെടാനാകാത്ത വിധം ,മേരുക്കങ്ങളില്ലാത്ത ഒരു തരം ജീവിതത്തിലേക്ക്
എടുത്തെ റിയപ്പെടുന്ന ലക്ഷ്മിയുടെ
മനസ്സു പലതരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നു . അവയോടു അവര്‍
സംഭ്രമാജനകമായും ഭ്രാന്ത മായും ,നിസ്സംഗയായുമാണ് പ്രതികരിക്കുന്നത്
.ഇതിനിടെ അവരുടെ മനസ്സിന് മറ്റൊരു മനുഷ്യന്റെ സഹവാസം ലഭിക്കുന്നു .അത്
ബന്ധനങ്ങളുടെ സകല യുക്തികളെയും നിഷേധിക്കുന്ന ബന്ധമാണ്
.വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത ബന്ധമാണ് .പരിമിതികളെ
നിസ്സഹായമാക്കുന്ന ബന്ധമാണ് .
പ്രിയ നന്ദന്റെ സൂഫി പറഞ്ഞ കഥ എന്ന സിനിമയില്‍ വേഷമിട്ട സുനിത
നെടുങ്ങാടിയാണ് ലകഷ്മിയുടെ വേഷത്തില്‍ . പ്രമുഖ ബാല സാഹിത്യകാരന്
പി .നരേന്ദ്ര നാഥിന്റെ മകളാണ് യുവ തലമുറയിലെ ശ്രദ്ധേയ ഗായിക കൂടിയായ
സുനിത .സുനിതയുടെ ഭര്‍ത്താവ് സുനില്‍ നെടുങ്ങാടി ബഹറിനില്‍ സ്വകാര്യ
കമ്പനിയില്‍ ജോലി ചെയ്യുന്നു .എം .ജി ശശിയുടെ ജാനകി എന്ന ചിത്രത്തിലും
സുനിത വേഷമിട്ടിട്ടുണ്ട് .
15 വര്‍ഷമായി ബഹറിനിലുള്ള അജിത് നായര്‍ ,ഇവിടത്തെ ഓരോ മലയാളിക്കും
ചിരപരിചിതമായ സ്ഥലങ്ങളാണ് നിലാവിന്റെ ലോക്കെഷനുകളായി തിരഞ്ഞെടുത്തത് .
മനാമ,ഹൂറ ,സല്‍മാനിയ ,സല്ലാക് ബീച്ച് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്
.നാട്ടില്‍ നിന്നു വിഭിന്നമായ പ്രകൃതിയയതിനാല്‍ ക്യാമറയിലും മറ്റും ചില
സാങ്കേതിക മാറ്റങ്ങളോടെയാണ് ചിത്രീകരണം നടത്തിയത് .സല്‍മാനിയ സ്റ്റുഡിയോ ആണ് ഔട്ട് ഡോര്‍ യൂണിറ്റ് .
ബഹറിനിലെ പൊതു ജീവിതത്തില്‍ പല മേഖലകളില്‍ ഇടപെട്ടു
കൊണ്ടിരിക്കുന്ന മലയാളികളാണ് അഭിനേതാകളടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍
.
സുരേഷ് കരുണാകരന് ,ഹരിദാസ്,ഡോ.ബാബു രാമചന്ദ്രന് ,സേതു, സനുരാജ് ,ശ്രീകല,, നേഹ ,മന്ദീപ് സിംഗ് ,അമ്പിളിക്കുട്ടന്, നിവേദ്യമേനോന്‍, അല്‍താഫ്,
നന്ദു ,രാമു, അദ്വൈത് ,ദേവന് ,ചന്ദ്രദാസ്,പ്രശാന്ത്, സംഗീത സുജിത്,
സുബൈര്‍ ഷംസ് എന്നിവരാണ് അഭിനേതാക്കള്‍
ശബ്ദ ലേഖനവും മിശ്രണവും ജോസ് ഫ്രാന്‍സിസ് ,
സി .ബി .ഉണ്ണി ഛായാ ഗ്രഹണം ,
അജിത് നായര്‍ എഴുതി റെജി വയനാട് സംഗീതം നല്കി
കെ.എസ് ചിത്ര പാടിയ രാവില്‍ നിലാ മഴ കീഴില്‍ എന്ന ഗാനവും ചിത്രത്തിലുണ്ട് .
ന്യൂ സ്കൈ പ്രൊ ഡ കഷന്സിന്റെ ബാനറില്‍ അജിത് നായരും
ഹരിദാസുമാണ് നിര്‍മാണം . സോണി ജോര്‍ജാണ് കലാസംവിധാനം .രാമു,
ബിന്നി, ഷെരീഫ് , ഷാജി എന്നിവരാണ് സഹ സംവിധായകര്‍ .
ഡോക്യുമെന്ററി സംവിധായകനും, ചായഗ്രാഹകാനും കലാ പ്രവര്‍ത്തകനുമായ
അജിത് നായരുടെ ഹ്രസ്വ ചിത്രത്തിന് ബഹറിനിലെ ഹ്രസ്വ ചിത്ര മേളയില്‍
അംഗീകാരം ലഭിച്ചിട്ടുണ്ട് .വയനാട് സ്വദേശിയാണ് .
ഗള്‍ഫ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുകയും അസാധാരണ ഘട്ടങ്ങളിലൂടെ
കടന്നുപോകുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രത്തിന് സുനിത നെടുങ്ങാടിയുടെ
ജീവിതത്തില്‍ സാമ്യങ്ങളേതുമില്ല. കാരണം, സുനിതയുടെ പ്രവാസ ജീവിതം
നാട്ടിലേതിനേക്കാള്‍ ചടുലവും സര്‍ഗാത്മകവുമായിരുന്നു. എന്നിട്ടും,
'നിലാവ്' എന്ന സിനിമയിലെ ഏകാന്തയായ നായികയുടെ മനസ്സും ശരീരഭാഷയും
ദിവസങ്ങള്‍ കൊണ്ട് സുനിത സ്വന്തമാക്കിക്കഴിഞ്ഞു.
ബഹ്റൈനില്‍ വച്ച് ചിത്രീകരിക്കുന്ന ആദ്യ സമ്പൂര്‍ണ മലയാള സിനിമയായ
'നിലാവി'ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുനിത നെടുങ്ങാടിയുടെ മൂന്നാമത്തെ സിനിമയാണ് 'നിലാവ്'. പ്രിയനന്ദന്റെ 'സൂഫി പറഞ്ഞ കഥ'യിലെ നായികാവേഷവും എം.ജി ശശിയുടെ 'ജാനകി' എന്ന ചിത്രത്തിലും അഭിനയിച്ചശേഷമാണ് അവര്‍ ബഹ്റൈനിലെത്തുന്നത്.
മലയാളിയുടെ നിരവധി തലമുറകളുടെ ബാല്യങ്ങളെ കഥ പറഞ്ഞുറക്കിയ പ്രമുഖ
ബാലസാഹിത്യകാരന്‍ പി. നരേന്ദ്രനാഥിന്റെ മകളാണ്, പുതിയ തലമുറയിലെ ശ്രദ്ധേയ ഗായിക കൂടിയായ സുനിത.
ബഹ്റൈന്‍ മലയാളികളുടെ ഈ ചലച്ചിത്ര സംരംഭത്തില്‍ അപ്രതീക്ഷിതമായാണ് സുനിതപങ്കാളിയായത്. സുനിതയുടെ ഭര്‍ത്താവ് സുനില്‍ നെടുങ്ങാടി ഒരു വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്നു. 'നിലാവി'ന്റെ സംവിധായകന് അജിത് നായരും സുനിലുമായുള്ള സൗഹൃദത്തിലൂടെയാണ് ഈ വേഷം സുനിതയെതേടിയെത്തിയത്.
ശബ്ദത്തിനെന്നപോലെ, സംഗീതമാണ് സുനിതയുടെ അഭിനയത്തിനും വഴക്കം
നല്‍കുന്നത്. 'സൂഫി പറഞ്ഞ കഥ'യില്‍ പാടാനെത്തിയ സുനിതയുടെ ഭാവപ്രകടനം
കണ്ട് പ്രിയനന്ദന് ഗായികക്കുപകരം നായികാവേഷത്തിലേക്ക്
തെരഞ്ഞെടുക്കുകയായിരുന്നു
നല്‍കുന്നത്. 'സൂഫി പറഞ്ഞ കഥ'യില്‍ പാടാനെത്തിയ സുനിതയുടെ ഭാവപ്രകടനം
കണ്ട് പ്രിയനന്ദന് ഗായികക്കുപകരം നായികാവേഷത്തിലേക്ക്
തെരഞ്ഞെടുക്കുകയായിരുന്നു
നിലാവിന്റെ ഓഡിയോ സീ.ഡി. പ്രകാശന ചടങ്ങ്
റേഡിയോ വോയ്സ് ചെയര്മാന് ...പി. ഉണ്ണികൃഷ്ണന് ....പ്രശസ്ത ഗായിക ഷീലാ
മണിക്ക് നല്കുന്നു ...
സംവിധായകന് അജിത് നായര്‍ , നിര്‍മാതാവ് ഹരിദാസ് എന്നിവര്‍ സമീപം ....
അവലംബം- കെ കണ്ണന് മാധ്യമം
41 comments:
എന്റെ തറവാട് ഇരിക്കുന്ന ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പോയപ്പോ എന്നിക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നി. പഴയ ഓടിട്ട കെട്ടിടങ്ങളും ഓല മേഞ്ഞ കെട്ടിടങ്ങളും എല്ലാം രണ്ടു നില മാളികകള്‍. എല്ലാര്ക്കും ഒരുപാട് ഗള്‍ഫ് പണം. സ്ത്രീകള്‍ എഴുപതുകളില്‍ നിന്നും രണ്ടായിരത്തിലേക്ക് എത്തിയപ്പോ പച്ച പരിഷ്കാരികള്‍ ആയി മാറിയിരിക്കുന്നു. ഒരു കല്യാണത്തിന് ചെന്നപ്പോ കണ്ടത് നാട്ടിന് പുറത്ത് സര്‍ക്കാര്‍ സ്കൂള്‍ ഇല പഠിച്ചു വളര്‍ന്ന ബാലന്മാര് ഗള്‍ഫ് പണവും ജീവിതവും മൂലം ഒരുപാട് മാറി ഇരിക്കുന്നു. ബുള്‍ഗാന്‍ താടിയും സ്റ്റൈല്‍ ഉം. എല്ലാം അരോചകമായി തോന്നി. സ്ത്രീകളുടെ സാംസ്കാരിക അപചയം ജുഗുപ്സാ വാഹം ആയി തോന്നി. ആര്‍ക്കും സ്നേഹം ഒന്നും ഇല്ല. എല്ലാരും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു. ഗള്‍ഫ് ജീവിതം നാട്ടിന് പുറത്ത് വരുത്തിയ മാറ്റമാണ് ഞാന്‍ പറഞ്ഞത്. ഗള്‍ഫ് ഇലെ കഥ വേറെയ ഒന്നും. പണം തന്നെ എല്ലാത്തിനും കാരണം.
നിലാവ് മലയാള സിനിമയിലും നിലാവു പൊഴിക്കട്ടെ...
ആശംസകൾ!
നിലാവ് കാണാനായി കാത്തിരിക്കുന്നു. അജിത്തിന് ആശംസകള്‍
പോസ്റ്റിന് നന്ദി മാണിക്യേച്ചീ.
Dear Chechy.....
Thanks for this wonderful review about "Nilavu"
I heard the specified song.....its really mind blowing.
Wishing all success to Mr. Ajith, and moreover it give more pleasure to us that he is the member in Bahrain Blogger Group"
With love.......
നല്ല തുടക്കമാവട്ടെ....
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ,അഭിനയിച്ച എല്ലാ കലാകാരന് മാര്‍ക്കും അഭിനന്ദനം .നിലാവ് വരുന്നത് വരെ കാത്തിരിക്കാം
ഒരുപാട് സന്തോഷം തോന്നുന്നു..സ്ത്രീയ്ക്ക് വെറും സപ്പോര്‍ട്ടിംഗ് ആകിഗ് മാത്രം കൊടുക്കുന്ന മലയാള സിനിമാ രംഗത്ത്, ഇതുപോലെയൊരു ഉദ്യമവുമായി വന്ന നിലാവിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.. നന്ദി..
അജിത്താണു താരം...
ബഹറിനിലെ ബ്ലോഗുകാര് അങ്ങ് കല്ക്കുകയാണല്ലോ... പിന്നെ നമ്മുടെ സജുവിനും [നട്ടപ്രാന്തന്‍] പറ്റിയ എന്തെങ്കിലും ഒരു റോള്‍ കൊടുക്കണെ...
നിലാവിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും, സാരഥിയായ അജിത്തിനും പഴമ്പുരാണംസിന്റെ ഹൃദയം നിറഞ്ഞാശംസകള്.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
വിജയാശംസകള്‍...
അജിത്തിനും ടീമിനും ഹൃദയം നിറഞ്ഞ ആശംസകള്‍!
ഉദ്യമം വിജയകരമാവട്ടെ.
പുതിയ സംരംഭത്തിനു എല്ലാ ആശംസകളും...
വളരെ നന്നായി അത് പരിചയപ്പെടുത്തിയ മാണിക്യം ചേച്ചിക്ക് വളരെ നന്ദി...
ചിത്രം കാണാൻ കാത്തിരിക്കുന്നു...
ആശംസകൾ...
ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ നേരുന്നു...
മലയാളത്തില്‍ അന്യം നിന്നു പോകുന്നു എന്ന് തോന്നുന്ന നായികാപ്രാധാന്യമുള്ള ഈ സിനിമ വിജയം കാണുക തന്നെ ചെയ്യും
ചൂടോടെ ഈ വാര്‍ത്ത ഇവിടെ എത്തിച്ച മാണിക്ക്യത്തിനു ഒരു സ്പെഷ്യല്‍ താങ്ക്സ്...
(നായിക സുനിതയെക്കുറിച്ച് ആദ്യം പറഞ്ഞത് അവസാനം വീണ്ടും ആവര്‍ത്തിക്കുന്നത് പോലെ..)
പിന്നെം, ഇവിടെ ആദ്യം കമന്റ് ഇടുന്ന 100 പേര്‍ക്ക് ഈ ചിത്രം കാണാനള്ള ബാള്‍ക്കണി പാസ്സ് ഉണ്ടെന്ന് മാണിക്ക്യം ജീടാക്കില്‍ രഹസ്യമായ് പറഞ്ഞിരുന്നു...
അതു കൊണ്ട് വന്നുപോകുന്നവരെല്ലാം ഓരോ കമന്റ് ഇടാന്‍ മറക്കല്ലെ...!! :)
നല്ല റിവ്യൂ..നിലാവുകാണാൻ കാത്തിരിക്കുന്നു..
"സ്ത്രീകള്‍ എഴുപതുകളില്‍ നിന്നും രണ്ടായിരത്തിലേക്ക് എത്തിയപ്പോ പച്ച പരിഷ്കാരികള്‍ ആയി മാറിയിരിക്കുന്നു. ഒരു കല്യാണത്തിന് ചെന്നപ്പോ കണ്ടത് നാട്ടിന് പുറത്ത് സര്‍ക്കാര്‍ സ്കൂള്‍ ഇല പഠിച്ചു വളര്‍ന്ന ബാലന്മാര് ഗള്‍ഫ് പണവും ജീവിതവും മൂലം ഒരുപാട് മാറി ഇരിക്കുന്നു. ബുള്‍ഗാന്‍ താടിയും സ്റ്റൈല്‍ ഉം. എല്ലാം അരോചകമായി തോന്നി. സ്ത്രീകളുടെ സാംസ്കാരിക അപചയം ജുഗുപ്സാ വാഹം ആയി തോന്നി. ആര്‍ക്കും സ്നേഹം ഒന്നും ഇല്ല. എല്ലാരും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു. ഗള്‍ഫ് ജീവിതം നാട്ടിന് പുറത്ത് വരുത്തിയ മാറ്റമാണ് ഞാന്‍ പറഞ്ഞത്. "
നമ്മുടെ ഇത്തരം ധാരണകൾക്കൊക്കെ എന്നാണൊരു അവസാനം വരിക? ശ്രീകുമാറിന്റെ കമന്റ് വായിച്ചാൽ ആ നാട്ടിലെ ഗൾഫ്കാരും, അവരുടെ ബന്ധുക്കളും മുഴുവൻ അധഃപതിച്ചുപോയി എന്ന ധാരണയേ വായിക്കുന്നവർക്കു കിട്ടു. ജെനെറലൈസ് ചെയ്യുന്നതൊഴിവാക്കിക്കൂടേ?സർക്കാർ സ്കൂളിൽ പഠിച്ചിരുന്നവർ ബുൾഗാൻ വച്ചതുകൊണ്ടോ, അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നല്ലൊരു വീടുവച്ചതുകൊണ്ടോ ,സ്ത്രീകൾ പരിഷ്ക്കാരികളായതുകൊണ്ടോ സംസ്ക്കാരത്തിനു ഒരപചയവും വരില്ല. (സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഭീഷണിയാണല്ലോ ലിപ്സ്റ്റിക്ക് )രണ്ടായിരത്തിലുള്ളവർ എഴുപതുകളിലെ വസ്ത്രധാരണരീതി തന്നെ തുടരേണ്ട യാതൊരാവശ്യവും ഇല്ല. കാത്തുസൂക്ഷിക്കേണ്ടത് ഇതൊന്നുമല്ല.
സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ചിത്രം വിജയിക്കട്ടേ. അജിത്തിനും കൂടെയുള്ള മറ്റു പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍.
വളരെ മനോഹരമായി എഴുതിയിരിക്കുന്ന “പ്രിവ്യൂ”..സിനിമ കാണാന്‍ കൊതിപ്പിക്കുന്നു.അജിത് നല്ല കഴിവുള്ള ആളു തന്നെ.ഈ സംരഭവും പ്രതീക്ഷക്കൊത്തുയരുമെന്ന് പ്രത്യാശിക്കാം
ആശംസകള്‍...!ഓരോ മനസ്സിലും ഈ നറു നിലാവ് പടര്‍ന്നൊഴുകട്ടെ !
‘നിലാവ്’ ഉദിക്കാനായി കാത്തിരിക്കുന്നു...
സിനിമയുടെ വിജയത്തിനായി എല്ലാ ആശംസകളും...
എല്ലാവിധ ആശംസകളും നേരുന്നു
സ്മരണികയില്‍ പത്മരാജന് സിനിമകളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ആണ് ഞാന്‍ അജിത്തിനെ ശ്രദ്ധിക്കുന്നത്. 'സ്മരണിക'- മനോഹരമായ കുറെ പോസ്റ്റുകള്‍, പത്മരാജനെ പോലെയുള്ള ഒരു പ്രതിഭയെ ശ്രദ്ധിച്ചു പഠിച്ച അജിത്തിന്റെ"നിലാവിനെ"
വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്ത്രീ കേന്ദ്രകഥാപാത്രമാവുന്ന നിലാവ് ഒരു വന്‍ വിജയമാവട്ടെ.
അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ബ്ലോഗേഴ്സിന്റെ ഇടയില്‍ നിന്ന് ഉയരുന്ന
ഈ സംവിധായകനും എല്ലാ വിധവിജയങ്ങളും ആശംസിക്കുന്നു
ബ്ലോഗ് ലോകത്ത് നിന്നൊരു സുര്യന് നിലാവുമായി വരുന്നു. പ്രവാസ ജീവിതത്തില്‍ ഹൌസ് വൈഫ് ന്റെ കഥ അത്രയാരും പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ തികച്ചും പുതുമയുള്ള പ്രമേയം. അജിത് നായര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍.
മാണിക്യേച്ചി..
ചേച്ചി പറയുമ്പോഴാണ് ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ഞാനറിഞ്ഞത്. ചേച്ചിയുടെ റിവ്യൂ ആ ചിത്രം കാണണമെന്ന ആഗ്രഹത്തെ അതിശക്തമായി ഉണർത്തുന്നുണ്ട്. പോസ്റ്റിൽ ചില പാരഗ്രാഫുകൾ വീണ്ടും വീണ്ടും വന്നിട്ടുണ്ട് ഒന്ന് എഡിറ്റ് ചെയ്യുക. അജിതിന്റെ ഈ സിനിമ അദ്ദേഹത്തിന് വളരെയധികം നേട്ടങ്ങൾ നേടിക്കൊടുക്കും അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
ചേച്ചിയുടെ ഈ പരിചയപ്പെടുത്തലിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല പക്ഷെ ഇത് ഒരു ബ്ലോഗറായ എന്നെ നാണിച്ച് ഓടിയൊളിക്കാൻ പ്രേരിപ്പിക്കുന്നു കാരണം ബഹ്റൈൻ ബൂലോഗത്തിലെ ഒരു അംഗം കൂടിയാണ് ശ്രീ അജിത് എന്നറിയുമ്പോൾ...
നിലാവ് എന്ന സിനിമ വൻ വിജയമായിത്തീരട്ടെ..ആശംസകളോടെ..
നിലാവിന് ആശംസകള്‍ ....
അജിത്തിനോട് ചാറ്റിലൂടെ എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചെങ്കിലും, മാണിക്യത്തിന്റെ പോസ്റ്റ് കണ്ടപ്പോള്‍ അടങ്ങി ഇരിക്കാന്‍ പറ്റുന്നില്ല.നന്നായി, ഇങ്ങനെ ഒരു പോസ്റ്റിലൂടെ കൂടുതല്‍ വിവരങ്ങള്‍ തന്നതിന്. ഈ പോസ്റ്റിന്റെ ലിങ്ക് പല സുഹൃതുക്കള്‍കും അയച്ചു കൊടുക്കാന്‍ പറ്റി. ഏതായാലും ഈ പൂനിലാവ് കാണാന്‍ കാത്തിരിക്കുന്നു. നായികാ പ്രാധാന്യത്തോടെ ഈ ചിത്രം നിര്‍മിച്ച എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും നന്ദി.
ആഗ്നേയ പറഞ്ഞതാണ് ശരി. ശ്രീകുമാറിന്റെ പോസ്റ്റില്‍ കാണുന്ന കപട "നൊസ്റ്റാള്‍ജിയ" ഒരു തരാം മാനിയ ആണ്. "പരിഷ്കാരങ്ങള്‍ എല്ലാം മോശം, പണ്ട് നടന്നതെല്ലാം നല്ലത്" എന്നൊരു ഫാഷന്‍ ചിന്ത പടര്‍ന്നു കയറുന്നുണ്ട്. "കേരള കഫെ " എന്നാ ചിത്രത്തിലെ "നൊസ്റ്റാള്‍ജിയ" എന്നാ ദിലീപിന്റെ ചിത്രം കാണുക. എല്ലാവരും അങ്ങനെ ആണെന്നല്ല പറഞ്ഞത്. പക്ഷെ നമുക്കൊരു മധ്യവര്‍ത്തി ലൈന്‍ അല്ലെ നല്ലത്.
ആദ്യമായി, 'നിലാവിനെ' ഇത്ര മനോഹരമായി പരിചയപ്പെടുത്തിയ മാണിക്യം ചേച്ചിക്ക് ഞാന്‍ നന്ദി അറിയിക്കുന്നു.സ്ത്രീ, കേന്ദ്ര കഥാപാത്രങ്ങള്‍ ആയുള്ള പ്രവാസ സിനിമകള്‍ ഇല്ലെന്നു തന്നെ പറയാം..
ഈ സന്ദര്‍ഭത്തില്‍ ഇത്തരം ഒരു ചിത്രം ജനങ്ങളിലെക്കെതിക്കാന്‍ അജിത് നടത്തുന്ന ഈ ശ്രമം വളരെയധികം പ്രശംസനീയം തന്നെ.
ഈ ചിത്രത്തിന്റെ കലാ സംവിധാനം നടത്താനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത് .
ശ്രീ. കുഞ്ഞന്‍ എഴുതിയ വരികള്‍ എന്നെ വളരെ അത്ഭുതപ്പെടുത്തുന്നു. ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒട്ടുമിക്ക മാധ്യമങ്ങളിലും നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു 'നിലാവ്'..
ഇംഗ്ലീഷ്, മലയാളം, കര്‍ണാടകം തുടങ്ങിയ ഭാഷകളിലും...റേഡിയോ വോയിസ് മലയാളം റേഡിയോയുടെ പല പരിപാടികളിലും ...
'നിലാവ്' തെളിയുന്ന ദിവസത്തിനായി കാത്തിരിക്കുന്നു..
നല്ല വിവരണം, കാണാന്‍ കാത്തിരിക്കുന്നു
ഒരോഫടി..
പ്രിയ സോണിജി..ഈ ഭൂമിമലയാളത്തിലും ബൂമിമലയാളത്തിലും നിലാവിന്റെ സൌന്ദര്യം വിതറിയപ്പോൾ എന്തേ ബഹ്റൈൻ ബൂലോഗത്തിൽ മാത്രം നിലാവിന്റെ പൊൻ വെളിച്ചം പതിഞ്ഞില്ല..? ഇതാണ് എന്നെ നാണിപ്പിച്ചത് ബിക്കോസ് ഞാനും ഈ ബൂലോഗത്തിൽ നിൽക്കുന്നവനല്ലെ..
വിത്യസ്തമായി ചിന്തികാനും പ്രവര്‍ത്തിക്കാനും കഴിയുന്ന കുറച്ചു പേര് ചുറ്റും ഉണ്ടെന്നുള്ളതാണ് ജീവിക്കാന്‍ പ്രചോദനം തരുന്ന വസ്തുത...
ഈ സംരംഭത്തിന് എല്ലാ നന്മകളും നേരുന്നു..ഒപ്പം ഇത് പങ്കു വെച്ചതിനു ചേച്ചിക്ക് ഒരു കുഞ്ഞു നന്ദിയും
ഇങ്ങനെയൊരു പ്രിവ്യൂ ഇട്ടത് നന്നായി. റിലീസാകുമ്പോള്‍ ഒരു അപ്ഡേറ്റ് കൂടി ചേര്‍ക്കണേ :)
അജിത്തിന് എല്ലാവിധ അനുമോദനങ്ങളും ആശംസകളും പ്രാര്‍ത്ഥനകളും
- സന്ധ്യ
വിശദമായ ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി മാണിക്യേച്ചീ...
നിലാവ് ടീമിന് എല്ലാ ആശംസകളും..
എപ്പോഴാ ഇതൊന്ന് കാണാൻ പറ്റുന്നത് ആവോ?!
ബഹറിനിലെ “നിലാവിന്’ എല്ലാ ആശംസകളും ....
സസ്നേഹം
ദുബായിലെ കൈതമുള്ള്
നിലാവ് എന്ന ചലച്ചിത്രത്തിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു... അജിത്തിനും ടീമിനും ഇതിനെ ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ കഴിയട്ടെ.
വിജയാശംസകള്‍...
നിലാവിനും മുഴുവന്‍ ടീമംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നു
നിലാവിനെ പരിചയപ്പെടുത്തിയതിന് നന്ദി
ഈ മഹത് സംരംഭത്തിന് ആശംസകള്‍, അണിയറ പ്രവര്‍ത്തകര്‍ക്ക് ഭാവുകങ്ങള്‍.
ബഹ്റിനില്‍ പൂര്‍ത്തിയായ ആദ്യമലയാള സിനിമ ‘നിലാവ്’-ന് നാടക സൌഹൃദം അബുദാബിയുടേയും ‘ജുവൈരയുടെ പപ്പ’ ടെലിസിനിമ പ്രവര്‍ത്തകരുടേയും പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും നേരുന്നു..
ഹൃദയം നിറഞ്ഞ ആശംസകള്‍.
നന്ദി മാണിക്കം ഈ നല്ല മനസ്സിന് ...ഈ ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി ..ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു ...ഗാനങ്ങള്‍ റേഡിയോവിലൂടെ കേള്‍ക്കുന്ന ശ്രോതാക്കളുടെ നല്ല പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നു ...പുതിയ ഷൂട്ടിംഗ് വര്‍ത്തമാനങ്ങള്‍ പിന്നെ അറിയിക്കാം ..
ഈ ചിത്രത്തിന് വേണ്ടി നമ്മുടെ പ്രിയ ഗായിക കെ.എസ് .ചിത്ര ആലപിച്ച ' രാവില്‍ നിലാ മഴ കൂട്ടില്‍ ' എന്ന ഗാനം
ആല്‍ത്തറയുടെ മാന്യ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു ...
http://www.4shared.com/file/217034801/42c83a2f/Ravil_Nila_Mazha_keezhil_Nilav.html
എല്ലാവര്ക്കും ക്ഷേമം നേരുന്നു ....നിലാവ് ടീമിന്റെ നന്ദി ഒരിക്കല്‍ കൂടി .
ഒരു പുത്തൻ പ്രമേയവുമായി എത്തുന്ന ‘നിലാവ്’ കാത്തിരിക്കുന്നു. അജിത്തിന് ഭാവുകങ്ങൾ.
"പുരുഷന്റെ ഭൌതികമായ ആധികള്‍ മാത്രമേ പ്രവാസ ജീവിതത്തിന്റെ പ്രമേയമായിഎഴുത്തില്‍ ആവിഷ്ക്കരിക്കപ്പെടാറുള്ളൂ.
ഹൌസ് വൈഫ് എന്ന അപമാനകരമായ പ്രയോഗം പുരുഷനോടോപ്പമുള്ള ഓരോ സ്ത്രീയുടെയും ഐഡന്റിറ്റി റദ്ദാക്കുന്നു .
അവിടുന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒന്‍പതു അക്കത്തില്‍
മാത്രം ആകുന്നു പിന്നെ ആ ജീവിതം .."
മാണിക്യം..
നന്നായി..
നല്ല എഴുത്ത്...
കാത്തിരിക്കുന്നു സിനിമ കാണാന്‍...
നിലാവ്.
അണിയറക്കാര്‍ക്ക്
ഭാവുകങ്ങള്‍...
ഹൃദയം നിറഞ്ഞ ആശംസകള്‍..........
ആശംസകള്‍
Post a Comment