Thursday, October 29, 2009

വാഗ്ദാനം

എന്നെ പ്രണയിക്കാമോ..?
പകരമായി
കടലൊളം സ്നേഹം
പകർന്നു തരാം.

എന്റെ ഹൃദയത്തിൽ നിനക്കൊരു
ഇരിപ്പിടമൊരുക്കാം.
ഈ നെഞ്ചിനുള്ളിൽ
നിനക്ക് ഞാനൊരു മഞ്ചൽ തിർക്കാം.

എന്റെ ആത്മാവിൽ നിനക്കായ്
ഒരു മലർവാടി പണിയാം.
സ്വപ്നങ്ങൾ കൊണ്ടൊരു
താജ്മഹൽ സമ്മാനിക്കാം
ആകാശത്തിലെ നക്ഷത്രങ്ങളെ
നിന്റെ കൈവെള്ളയിൽ കൊണ്ടുത്തരാം

എന്നാൽ
എന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്

27 comments:

ഏ.ആര്‍. നജീം said...

എന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്

jayanEvoor said...

കൊള്ളാം... കലികാല പ്രണയം!!
(ആള്‍ സത്യസന്ധനാണ് അല്ലെ!?)

നരസിംഹം said...

കൊള്ളാം സംശുദ്ധമായ പ്രണയം മാത്രം എന്നാണോ കാശു മുടക്കതെ എത്ര മാത്രം പ്രണയം ഉല്പ്പാദിപ്പിക്കാന്‍ കഴിയും എന്നു നോക്കാം അല്ലേ?
കൊള്ളാം നജീം ഇഷ്ടമായി

ഒരു നുറുങ്ങ് said...

നജീം
‘ലവ് ജിഹാദി‘നിടയില്‍ പ്രണയമോ ?
അതും അഗ്മാറ്ക്ക് പ്രണയം!
പരാതി സൈബര്‍ സെല്ലിലെത്തിക്കല്ലേ നജൂ !!

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
പരിശുദ്ധമായ നര്‍മം

ദിലീപ് വിശ്വനാഥ് said...

ഇമെയില്‍ പാസ്‌വേര്‍ഡും..
നല്ല കവിത നജീമിക്കാ.

മാണിക്യം said...

നജീം കവിത വായിച്ചു തുടങ്ങിയപ്പോള്‍
'ഇദ്ദേഹം എന്തിനുള്ള പുറപ്പാടാ' എന്ന് ഓര്‍ത്തു
അവസാന വരിയില്ലായിരുന്നേല്‍
ഒരു നീണ്ട ക്യൂ തന്നെ ഇപ്പോള്‍ പിറകെ വന്നേനെ ..

എന്നാലും ഇതാണല്ലെ ..? :)

കണ്ണനുണ്ണി said...

കാല്‍പ്പനിക പ്രേമത്തിന്റെ റിയാലിസ്റിക് വേര്‍ഷന്‍...

നജീം... നല്ല വരികള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആ‍ധുനിക കാല പ്രണയത്തിന്റെ നേർ ചിത്രം !

ആശംസകൾ നജീം!

പൊറാടത്ത് said...

റീപോസ്റ്റാണോ അതോ ഈമെയിൽ ഫോർവേഡോ?”?

നല്ല പരിചയം തോന്നുന്നു...

ചിലപ്പൊ വെറും തോന്നലാവാം.. എന്തായാലും സംഭവം നന്നായി നജീം..നന്ദി.

K C G said...

അത്യാവശ്യമുള്ളതൊഴിച്ച് ബാക്കിയെല്ലാം തരാം പോല്‍. ഇതില്ലെങ്കില്‍ പിന്നെ മറ്റേതൊന്നും വേണ്ട.

ഹാസ്യകവേ നമോവാകം.

ഉറുമ്പ്‌ /ANT said...

:)

Malayali Peringode said...

നന്നായിട്ടുണ്ട് കവിത കെട്ടോ...

അനുബന്ധ വായനക്ക്:

‘പ്രണയ ജിഹാദിനു’ പിന്നിലെ കുടിലതകള്‍...

വായിക്കുക....

രഘുനാഥന്‍ said...

അണ്ടിയോടടുക്കുമ്പോള്‍ ആണല്ലോ മാങ്ങയുടെ പുളി അറിയുന്നത് .. അല്ലെ നജിം?

പ്രേം I prem said...

സംശുദ്ധമായ പ്രണയം,എന്നാണോ കാശു മുടക്കതെ മാത്രം. ബുദ്ധിമുട്ടാണല്ലോ ഇക്കാലത്ത്

Typist | എഴുത്തുകാരി said...

പരിശുദ്ധ പ്രണയം ആര്‍ക്കു വേണം. എന്താണോ വേണ്ടതു് അതു തരാനും പോകുന്നില്ല.ഈ വാഗ്ദാനം കേട്ട് ആരും വരാന്‍ പോകുന്നില്ല പ്രണയിക്കാന്‍. കാത്തിരിക്കണ്ട!

പാവപ്പെട്ടവൻ said...

വേണ്ട തരില്ല എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് പ്രണയം

എറക്കാടൻ / Erakkadan said...

അത്‌...ഇക്ക്‌...ഷ്ടായി....

തൃശൂര്‍കാരന്‍ ..... said...

നിനക്ക് വേണ്ടി മരിക്കാനും തയ്യാര്‍...എന്ത് വെള്ളമടിക്കരുതെന്നോ?"...പോടീ പുല്ലേ...
ഹ ഹ...

ഏ.ആര്‍. നജീം said...

ഡോക്‌ടര്‍ : ഞാന്‍ ഫയങ്കര :) സത്യ സന്ധനാട്ടോ...പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ലല്ലോ ഈശ്വരാ ..

നരസിംഹം : നൊക്കാം എത്രത്തോളം വിജയിക്കുമെന്ന്... താങ്ക്സ് ട്ടോ

ഒരു നുറുങ്ങേ : അല്ല എന്താ ഈ ലൗ ജിഹാദ്..? എന്തായാലും നമ്മുടെ മലയാളത്തിനു ഒരു പുതിയ വാക്കുകൂടെ കിട്ടി അല്ലെ... കൊള്ളാം..

അരുണ്‍‌ : താങ്ക്യൂ..:)

ദിലീപ് : അയ്യോ അതു ചേര്‍ക്കാന്‍ മറന്നു ഇനി അവള്‍ വിളിച്ചാല്‍ തീര്‍ച്ചയായും പറയാം... ട്ടോ..

മാണിക്ക്യം : സത്യാണോ.. എന്നാ അവസാനത്തെ നാലുവരി കട്ട് ചെയ്ത് ഒന്നു റീപോസ്റ്റ് ചെയ്തു നോക്കിയാലോ.. :)

കണ്ണനുണ്ണി : നന്ദി


സുനില്‍ : വളരെ നന്ദീ

പൊറാടത്തേ : റിപോസ്റ്റും ഫോര്‍‌വേര്‍‌ഡും അല്ലാട്ടോ.. എന്തായാലും ഈ വാഗ്ദാനങ്ങള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തര വാദിട്ടോ.. :)

ഗീത ടീച്ചറെ : നോക്കാം വല്ലതും നടക്കമോന്ന് ല്ല്യേ :)൩

ഉറുമ്പ് : നന്ദി

മലയാളി : നന്ദി

രഘുനാഥ് : അതേ അതാ ഒരു മുഴം മുന്‍പേ എറിഞ്ഞത് :)

ജുപിറ്റെര്‍ : ങൂം.. ശെരിയാ ബട്ട് മുടക്കാന്‍ കാശ് വേണ്ടെ...

എഴുത്തുകാരീ : ശ്ശോ..കളഞ്ഞു... എല്ലാ മൂഡും പോയി...എന്നാലും ഇങ്ങനെ ശപിക്കേണ്ടിയിരുന്നില്ലാട്ടോ :)

പാവപ്പെട്ടവന്‍ , ഏറക്കാടന്‍ : നന്ദി..


കമന്റ് അറിയിച്ചവര്‍ക്കും വായിച്ചു പോയ മറ്റെല്ലാവര്‍ക്കും ഒരുപാട് നന്ദിട്ടോ

പിന്നെ ആ അവസാനം പറഞ്ഞവയൊന്നും ചോദിക്കരുത് എന്ന്‍ പറഞ്ഞത് ചോദിച്ചാലും കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടാ.. ചോദിച്ച് കഴിഞ്ഞ് ഇല്ലെന്ന് പറയുമ്പോള്‍ തീര്‍ന്നില്ലെ അതാ...

അരുണ്‍ said...

പ്രണയം ഒരു വാഗ്ദാനം തന്നെയാണ്...പക്ഷെ പാലിക്കുവാന്‍ വേണ്ടി സ്വയം നീറണം ....

Midhin Mohan said...

ഡെബിറ്റ്‌ കാര്‍ഡ്‌ ഉണ്ടോ ചേട്ടാ?

കുഞ്ചിയമ്മ said...

ഞാന്‍ നിന്നെ പ്രേമിക്കുന്നൂ മാന്‍കിടാവേ.....
എന്നു പറഞ്ഞ കാമുകീ കാമുകന്‍മാരേ
നിങ്ങള്‍ക്കു വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു.
എന്നെ പ്രേമിക്കാമോ?
ഞാന്‍ പ്രേമിച്ചോട്ടേ?
എന്നൊക്കെ ചോദിക്കുന്ന പ്രണയം (പ്രണയപ്പീച്ച) ലൌ ജിഹാദിന്റെ മറ്റൊരു മുഖം. ഈ വിഷയം ഇങ്ങനെയല്ലെങ്കിലും നമ്മുടെ ഫലിതസമ്രാട്ടുക്കള്‍ പലരും പണ്ടേ പറഞ്ഞതാണ്‌. എന്നാലും വിഷയം പ്രണയമല്ലേ....എന്നും പ്രസക്തം.
ആശംസകളോടെ
കുഞ്ചിയമ്മ

ശ്രീലക്ഷ്മി said...

അതെ ഇതു സത്യമാണ് ....
നന്നായിട്ടുണ്ട് ...ആശംസകള്‍ ..

Sabu Kottotty said...

അതൊന്നും കിട്ടിയില്ലെങ്കില്‍ പിന്നെ ഇക്കാലത്ത് പ്രണയിയ്ക്കുന്നതെങ്ങനെ...?

Umesh Pilicode said...

നടക്കൂല മാഷെ ........

ManzoorAluvila said...

നഎന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്...
ന്നായിരിക്കുന്നു ആശംസകൾ