ആദരാഞ്ജലി......
പ്രിയ കവിസുഹൃത്ത് ജ്യോനവന് (നവീന്‍ ജോര്‍ജ്ജ്)
നമ്മെ വിട്ടു പോയി........
കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ് ജ്യോനവനടക്കം
നാലുപേരുടെ മരണത്തിനിടയാക്കിയഅത്യാഹിതം സംഭവിച്ചത്!
പ്രിയ സുഹൃത്തിന്റെ ഈ വേര്‍പാടില്‍ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി......
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു...
നവീന്‍ സുഖമായി ദൈവസന്നിധിയില്‍ തിരികെ എത്തി......
ഇനി മാലാഖമാരുടെ കൂട്ടത്തില്‍ ഒരു നക്ഷത്രമായി നീയും ഉണ്ടാവുമല്ലോ
ദൈവസന്നിധില്‍ വച്ചു വീണ്ടും കാണാം ....
പ്രാര്‍ത്ഥനയോടെ.........
33 comments:
ജ്യോനവന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന് എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന് ഇഷ്ടപ്പെട്ടിരുന്ന കവിത.
ജ്യോനവന് ആദരാജ്ഞലികള്‍
വേര്പാടിന് നൊമ്പരമായി ..നീ ...
പ്രിയപ്പെട്ട കൂട്ടുകാരാ, കവിതകള്‍ കൊണ്ട് പായ വിരിച്ചു ഞങ്ങളെ അതില്‍ ഉറക്കിയിട്ട് നീ എങ്ങോട്ടാണ് പോയത് ....ഉമ്മ.
നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പര്‍ വര്‍ക്കുകള്‍ കഴിയാനുണ്ട്. ഞങ്ങള്‍ കുവൈറ്റിലെ ബ്ലോഗേര്‍സ് അവന്റെ അനിയനെ കാണാന്‍ പോകുനുണ്ട്. എല്ലാം അറിയിക്കാം..
"ജ്യോനവന്";ഞാന്‍ അറിഞ്ഞിട്ടും അറിയാതെ പോയി.. ;.
ആദരാജ്ഞലികള്‍...
ഓര്‍മ്മിയ്ക്കാന്‍ ഓരായിരം ചിന്തുകള്‍ നിറച്ച് കുറേ നല്ല കവിതകള്‍ സമ്മാനിച്ചു കടന്നുപോയ സുഹൃത്തിന് ആദരാഞ്ജലികള്‍... ബൂലോകം ഉള്ളിടത്തോളം അദ്ദേഹത്തിന്റെ കവിതകളും ആശബ്ദവും നിലനില്ക്കും...
എന്താണ് പറയുക.... ജീവിതം എത്ര ക്ഷണഭംഗുരം...
ബുദ്ധന് പറഞ്ഞത് മാത്രം ഓര്‍മ്മ വരുന്നു...
ഈ ലോകത്ത് ശാശ്വതമായുള്ളത് ദു:ഖം, മാത്രം...
മനസ്സില്‍ പടരുന്ന നൊമ്പരം തടവിയിറക്കി
മറ്റൊരിടത്തിട്ട കമന്റ് ഇവിടെക്കൂടെ ഇടുന്നു.
വരുന്ന പോസ്റ്റുകള്‍ വായിച്ച് എന്തു പറയേണ്ടൂ എന്ന് വിഷമിച്ചിരിക്കുകയാണ്.
അവന് പോട്ടെ,എല്ലാരും ഒരുനാള്‍ പോവേണ്ട ആയിടത്തേക്ക്.
ആദരാഞ്ജലികള്‍ എന്ന പദം വീണ്ടു എഴുതി വക്കുന്നു
എത്ര വിളിച്ചതാ
എന്നിട്ടും തിരിച്ചു വരാതെ പോയില്ലേ..
ആദരാഞ്ജലികള്‍.
ആദരാജ്ഞലികള്‍.....
ലോകത്തിന്റെ എല്ലാ മൂലയില്‍ നിന്നും നവീന്‍
ജീവിതത്തിലേക്ക് തിരികെ എത്താന്‍ വേണ്ടി ആണെല്ലാവരും പ്രാര്‍ത്ഥിച്ചത്..
നവീന്‍ ഭാഗ്യം ചെയ്തിരിക്കുന്നു.. സകല ജനങ്ങളും നവീനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ നടുവിലൂടെ ദൈവസന്നീധിയിലേക്ക് യാത്രയായ ഈ ചെറുപ്പക്കരന്‍ തീര്‍ച്ചയായും പുണ്യം ചെയതവനാണ്.
ദൈവമേ ഞങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ ഈ സുഹൃത്തിനെ അനുഗ്രഹിക്കണമെ
നവീന്‍ ചെയ്ത എല്ലാ പാപങ്ങള്‍ക്കും മോചനം നലകണമേ.
നവീനെ സ്വര്‍ഗരാജ്യത്തിലേക്ക് ആനയിക്കണമേ
വീണ്ടും ദൈവസന്നിധിയില്‍ ഒന്നിക്കും വരെ പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍
ആമേന്‍
നവീന്‍ ....
നിന്റെ കുടുംബാഗങ്ങളുടെ ദുഖത്തിലും, നിന്റെ അത്മാവിന്റെ നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനകളിലും ഞങ്ങളെല്ലാവരും പങ്കുചേരുന്നു.
ആദരാജ്ഞലികള്‍ :(
ജ്യോനവന്റെ കവിതകൾ ഈയിടെയാണു ആദ്യം കാണുന്നത്.കവിതയുടെ സ്പാർക്ക് ഉണ്ടായിരുന്ന കവിയായിരുന്നു ജ്യോനവൻ.
അകാലത്തിൽ പൊലിഞ്ഞ ആ പനിനീർ പുഷ്പം...പോയാലും ആ പരിമളം നമുക്കു ചുറ്റും എന്നും ഉണ്ടാവും
അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേർപാട് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ
ആദരാഞ്ജലികൾ!
സ്വന്ത സഹോദരന് മരിച്ച വേളയിലെ മോശയുടെ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു...
”യഹോവേ മടങ്ങി വരേണമേ...എത്രത്തോളം താമസം?
ഞങ്ങളെ ക്ലേശിപ്പിച്ച ദിനങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ഥം അനുഭവിച്ച സംവത്സരള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ..”
ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍.
Really sad news. Bloggers around the world were praying for his recovery all these days.
Asianet Radio ( UAE ) has done a special program "chollarangu" and presented his poems. Ysterday afternoon, while driving, I heard the news of his death.
My hearty condolences for his family and to all Bloggers
ദുഖഃത്തോടെ
പ്രിയപ്പെട്ട കൂട്ടുകാരാ നിന്റെ കവിതകള്‍ ഇവിടെ ഉള്ളിടത്തോളം കാലം നീ നമ്മോടൊപ്പം തന്നെയുണ്ട് ... എപ്പോഴും
എത്ര പേരുടെ പ്രാര്‍ത്ഥനകളായിരുന്നു, എന്നിട്ടും പോയില്ലേ?
ആദരാജ്ഞലികള്‍...............
പ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു..ഫലമുണ്ടയില്ലല്ലോ..
വിഷമമുണ്ട്...
ആദരാഞ്ജലികള്‍..
ജ്യോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അഡാന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചു. ഇന്റേണല്‍ മിനിസ്ട്രിയുടെ സ്റ്റാമ്പ് ചെയ്ത കോപ്പികള്‍ തുടര്‍നടപടികള്‍ക്കായി എംബസ്സിക്ക് കൈമാറി. നാളെ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബോഡി എംബാം ചെയ്ത് സബാ ആശുപത്രി മോര്‍ച്ചറിറ്റിലേക്ക് മാറ്റും.
ജ്യോനവന് ആദരാഞ്ജലി- ന്യൂസ് അപ്ഡേറ്റ്.
..........
:(
...
വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!
ജ്യോനവന്റെ അപകട റിപ്പോർട്ട് കിട്ടി.
ഇനി നാളെ ടിക്കറ്റ് എടുക്കണം. മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ ആണ് ശ്രമിക്കുന്നത്.ബുധനാഴ്ച എത്തുമെന്നു പ്രതീക്ഷിക്കുന്നു. ക്രത്യമായ വിവരം നാളെ ഉച്ചയോടെ അറിയാനാകും.
ഉറുമ്പേ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നതിനു നന്ദി ....
മാധ്യമത്തിലെ വാർത്ത..
ജ്യോനവന്റെ വഴി.
ഉടഞ്ഞ 'പൊട്ടക്കലം'.....
ആദരാഞ്ജലികള്‍
എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.
Post a Comment