സ്വത്വം ഗള്‍ഫു മായി ഇടപെടുന്നതെങ്ങനെയാണ് ?
കരയ്ക്ക് പിടിച്ചിട്ട മത്സ്യം ജീവ വായു തിരയും പോലെ വായുപോലുമില്യാത്ത
ശൂന്യതയില്‍ സ്വയം ഇല്ലാതാകും പോലെ .ഇതെന്റെ ശരീരമല്ല എന്ന് ആത്മാവും
ഇതെന്റെ ആത്മാവല്ല എന്ന് ശരീരവും നിരന്തരം സംഘര്‍ഷത്തില്‍ അകപ്പെടുന്ന
സ്ത്രീ ജീവിതങ്ങളുടെ ശ്മശാന ഭൂമിയാണ് ഗള്‍ഫ് .
പുരുഷന്റെ ഭൌതികമായ ആധികള്‍ മാത്രമേ പ്രവാസ ജീവിതത്തിന്റെ പ്രമേയമായിഎഴുത്തില്‍ ആവിഷ്ക്കരിക്കപ്പെടാറുള്ളൂ.
ഹൌസ് വൈഫ് എന്ന അപമാനകരമായ പ്രയോഗം പുരുഷനോടോപ്പമുള്ള ഓരോ സ്ത്രീയുടെയും ഐഡന്റിറ്റി റദ്ദാക്കുന്നു .
അവിടുന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒന്‍പതു അക്കത്തില്‍
മാത്രം ആകുന്നു പിന്നെ ആ ജീവിതം ..
പ്രവാസി സ്ത്രീയുടെ ജീവിത സംഘര്‍ഷം കലയില്‍ ആവിഷ്കരിക്കപ്പെടുന്നത്
അപൂര്‍വ മാണെന്നിരിക്കെ , അതിനു സെല്ലുലോയ്ഡു ഭാഷ്യമു ണ്ടാകുന്നത്,അതും പൂര്‍ണ്ണ മായും ഒരു ഗള്‍ഫ് രാജ്യത്ത് നിന്നു ,അത്യപൂര്‍വമാകുന്നു .
ജീവിക്കാന്‍ മറ്റു മാര്‍ഗമില്ല്ലാതെ നാടുവിട്ട പച്ചമനുഷ്യരുടെ
ജീവിതത്തിന്റെ വൈഷമ്യങ്ങളും മുറവിളികളും മിഴിവോടെ, മികവോടെ പറഞ്ഞ ചിത്രം " സിനര്‍ജി 2008" ഹ്രസ്വ ചിത്ര മേളയിലെ മികച്ചകഥയ്ക്കും തിരക്കഥയ്ക്കും അവാര്‍ഡ് നേടീ. അജിത് വീണ്ടും പുതുമയുള്ള വിത്യസ്ഥമായ ഒരു വീക്ഷണത്തില്‍ ഇതാ പ്രവാസിയുടെ മനസ്സിലെ ആരും തുറക്കാത്ത ഒരേട് മനോഹരമായി ചിത്രീകരിക്കുന്നു . "നിലാവ്"..
ബഹറിനില്‍ നിന്നാണ് ഈ പ്രമേയം സിനിമയാകുന്നത് .ബഹറിനില്‍ വെച്ചു
പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള സിനി മ കൂടിയാണിത്.
അജിത് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "നിലാവ് " .
ഈ സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരുമടക്കമുള്ള അണിയറ
പ്രവര്‍ത്തകരെല്ലാം ബഹറിനിലെ പ്രവാസി മലയാളികളാണ് .
എന്ന നാട്ടിന് പുറത്ത് കാരിയായ സ്ത്രീയാണ് നിലാവി ലെ കേന്ദ്ര കഥാ
പാത്രം . നാട്ടിലെ തറവാട് വിലക്കണമെന്ന് ഭര്‍ത്താവിന്റെ നിര്‍ബന്ധം .
നാട്ടിലെത്തി ആധാരം പുതിയ ഉടമക്ക് കൈമാറിയ അവര്‍ ഒരേയൊരു ദിവസം ആ വീട് തനിക്കു മാത്രമായി തരാന്‍ ഭര്‍ത്താവിനോട് ആവശ്യ പ്പെടുന്നു .
അന്ന് അവിടെ ഒറ്റയ്ക്ക് കഴിയാന്‍ അനുവദിച്ചു കിട്ടിയ ആ ദിവസം കൊണ്ട്
അതുവരെയുള്ള ജീവിതത്ത്തിലൂടെയെല്ലാം അവര്‍ തിരിച്ചുപോകുന്നു .
പണ്ട് പഠിച്ച സ്കൂള്‍ , പുഴ ,പാട വരമ്പുകള്‍ ,ഒന്നിനുമല്ലാതെ കാത്തു
നിന്ന ഇട വഴികള്‍ ........എല്ലാം തിരിച്ചു കിട്ടിയ
ആ ഒരു ദിവസം കൊണ്ട് അവര്‍ സഞ്ചരിച്ചു തീര്‍ത്തു .
അന്യന്റെ യായി മാറിയ ആ വീട്ടില്‍ ഒറ്റയ്ക്ക് ,
ഒരായുസ്സിന്റെ അനുഭവങ്ങളില്‍ നിന്നു വീണ്ടും ഇവിടെയ്ക്ക് ......
രക്ഷപ്പെടാനാകാത്ത വിധം ,മേരുക്കങ്ങളില്ലാത്ത ഒരു തരം ജീവിതത്തിലേക്ക്
എടുത്തെ റിയപ്പെടുന്ന ലക്ഷ്മിയുടെ
മനസ്സു പലതരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നു . അവയോടു അവര്‍
സംഭ്രമാജനകമായും ഭ്രാന്ത മായും ,നിസ്സംഗയായുമാണ് പ്രതികരിക്കുന്നത്
.ഇതിനിടെ അവരുടെ മനസ്സിന് മറ്റൊരു മനുഷ്യന്റെ സഹവാസം ലഭിക്കുന്നു .അത്
ബന്ധനങ്ങളുടെ സകല യുക്തികളെയും നിഷേധിക്കുന്ന ബന്ധമാണ്
.വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത ബന്ധമാണ് .പരിമിതികളെ
നിസ്സഹായമാക്കുന്ന ബന്ധമാണ് .
പ്രിയ നന്ദന്റെ സൂഫി പറഞ്ഞ കഥ എന്ന സിനിമയില്‍ വേഷമിട്ട സുനിത
നെടുങ്ങാടിയാണ് ലകഷ്മിയുടെ വേഷത്തില്‍ . പ്രമുഖ ബാല സാഹിത്യകാരന്
പി .നരേന്ദ്ര നാഥിന്റെ മകളാണ് യുവ തലമുറയിലെ ശ്രദ്ധേയ ഗായിക കൂടിയായ
സുനിത .സുനിതയുടെ ഭര്‍ത്താവ് സുനില്‍ നെടുങ്ങാടി ബഹറിനില്‍ സ്വകാര്യ
കമ്പനിയില്‍ ജോലി ചെയ്യുന്നു .എം .ജി ശശിയുടെ ജാനകി എന്ന ചിത്രത്തിലും
സുനിത വേഷമിട്ടിട്ടുണ്ട് .
15 വര്‍ഷമായി ബഹറിനിലുള്ള അജിത് നായര്‍ ,ഇവിടത്തെ ഓരോ മലയാളിക്കും
ചിരപരിചിതമായ സ്ഥലങ്ങളാണ് നിലാവിന്റെ ലോക്കെഷനുകളായി തിരഞ്ഞെടുത്തത് .
മനാമ,ഹൂറ ,സല്‍മാനിയ ,സല്ലാക് ബീച്ച് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്
.നാട്ടില്‍ നിന്നു വിഭിന്നമായ പ്രകൃതിയയതിനാല്‍ ക്യാമറയിലും മറ്റും ചില
സാങ്കേതിക മാറ്റങ്ങളോടെയാണ് ചിത്രീകരണം നടത്തിയത് .സല്‍മാനിയ സ്റ്റുഡിയോ ആണ് ഔട്ട് ഡോര്‍ യൂണിറ്റ് .
ബഹറിനിലെ പൊതു ജീവിതത്തില്‍ പല മേഖലകളില്‍ ഇടപെട്ടു
കൊണ്ടിരിക്കുന്ന മലയാളികളാണ് അഭിനേതാകളടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍
.
സുരേഷ് കരുണാകരന് ,ഹരിദാസ്,ഡോ.ബാബു രാമചന്ദ്രന് ,സേതു, സനുരാജ് ,ശ്രീകല,, നേഹ ,മന്ദീപ് സിംഗ് ,അമ്പിളിക്കുട്ടന്, നിവേദ്യമേനോന്‍, അല്‍താഫ്,
നന്ദു ,രാമു, അദ്വൈത് ,ദേവന് ,ചന്ദ്രദാസ്,പ്രശാന്ത്, സംഗീത സുജിത്,
സുബൈര്‍ ഷംസ് എന്നിവരാണ് അഭിനേതാക്കള്‍
ശബ്ദ ലേഖനവും മിശ്രണവും ജോസ് ഫ്രാന്‍സിസ് ,
സി .ബി .ഉണ്ണി ഛായാ ഗ്രഹണം ,
അജിത് നായര്‍ എഴുതി റെജി വയനാട് സംഗീതം നല്കി
കെ.എസ് ചിത്ര പാടിയ രാവില്‍ നിലാ മഴ കീഴില്‍ എന്ന ഗാനവും ചിത്രത്തിലുണ്ട് .
ന്യൂ സ്കൈ പ്രൊ ഡ കഷന്സിന്റെ ബാനറില്‍ അജിത് നായരും
ഹരിദാസുമാണ് നിര്‍മാണം . സോണി ജോര്‍ജാണ് കലാസംവിധാനം .രാമു,
ബിന്നി, ഷെരീഫ് , ഷാജി എന്നിവരാണ് സഹ സംവിധായകര്‍ .
ഡോക്യുമെന്ററി സംവിധായകനും, ചായഗ്രാഹകാനും കലാ പ്രവര്‍ത്തകനുമായ
അജിത് നായരുടെ ഹ്രസ്വ ചിത്രത്തിന് ബഹറിനിലെ ഹ്രസ്വ ചിത്ര മേളയില്‍
അംഗീകാരം ലഭിച്ചിട്ടുണ്ട് .വയനാട് സ്വദേശിയാണ് .
ഗള്‍ഫ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുകയും അസാധാരണ ഘട്ടങ്ങളിലൂടെ
കടന്നുപോകുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രത്തിന് സുനിത നെടുങ്ങാടിയുടെ
ജീവിതത്തില്‍ സാമ്യങ്ങളേതുമില്ല. കാരണം, സുനിതയുടെ പ്രവാസ ജീവിതം
നാട്ടിലേതിനേക്കാള്‍ ചടുലവും സര്‍ഗാത്മകവുമായിരുന്നു. എന്നിട്ടും,
'നിലാവ്' എന്ന സിനിമയിലെ ഏകാന്തയായ നായികയുടെ മനസ്സും ശരീരഭാഷയും
ദിവസങ്ങള്‍ കൊണ്ട് സുനിത സ്വന്തമാക്കിക്കഴിഞ്ഞു.
ബഹ്റൈനില്‍ വച്ച് ചിത്രീകരിക്കുന്ന ആദ്യ സമ്പൂര്‍ണ മലയാള സിനിമയായ
'നിലാവി'ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുനിത നെടുങ്ങാടിയുടെ മൂന്നാമത്തെ സിനിമയാണ് 'നിലാവ്'. പ്രിയനന്ദന്റെ 'സൂഫി പറഞ്ഞ കഥ'യിലെ നായികാവേഷവും എം.ജി ശശിയുടെ 'ജാനകി' എന്ന ചിത്രത്തിലും അഭിനയിച്ചശേഷമാണ് അവര്‍ ബഹ്റൈനിലെത്തുന്നത്.
മലയാളിയുടെ നിരവധി തലമുറകളുടെ ബാല്യങ്ങളെ കഥ പറഞ്ഞുറക്കിയ പ്രമുഖ
ബാലസാഹിത്യകാരന്‍ പി. നരേന്ദ്രനാഥിന്റെ മകളാണ്, പുതിയ തലമുറയിലെ ശ്രദ്ധേയ ഗായിക കൂടിയായ സുനിത.
ബഹ്റൈന്‍ മലയാളികളുടെ ഈ ചലച്ചിത്ര സംരംഭത്തില്‍ അപ്രതീക്ഷിതമായാണ് സുനിതപങ്കാളിയായത്. സുനിതയുടെ ഭര്‍ത്താവ് സുനില്‍ നെടുങ്ങാടി ഒരു വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്നു. 'നിലാവി'ന്റെ സംവിധായകന് അജിത് നായരും സുനിലുമായുള്ള സൗഹൃദത്തിലൂടെയാണ് ഈ വേഷം സുനിതയെതേടിയെത്തിയത്.
നല്‍കുന്നത്. 'സൂഫി പറഞ്ഞ കഥ'യില്‍ പാടാനെത്തിയ സുനിതയുടെ ഭാവപ്രകടനം
കണ്ട് പ്രിയനന്ദന് ഗായികക്കുപകരം നായികാവേഷത്തിലേക്ക്
തെരഞ്ഞെടുക്കുകയായിരുന്നു
നിലാവിന്റെ ഓഡിയോ സീ.ഡി. പ്രകാശന ചടങ്ങ്
റേഡിയോ വോയ്സ് ചെയര്മാന് ...പി. ഉണ്ണികൃഷ്ണന് ....പ്രശസ്ത ഗായിക ഷീലാ
മണിക്ക് നല്കുന്നു ...
സംവിധായകന് അജിത് നായര്‍ , നിര്‍മാതാവ് ഹരിദാസ് എന്നിവര്‍ സമീപം ....
അവലംബം- കെ കണ്ണന് മാധ്യമം